DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സിന്റെ ആദ്യ ചില്‍ഡ്രന്‍സ് ബുക്ക്‌ഷോപ്പ് കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു

കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കാൻ കുട്ടികൾക്ക് മാത്രമായി ഡി സി ബുക്സിന്റെ  ആദ്യ പുസ്തകശാല ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക്‌ഷോപ്പ്  ഡി സി ബുക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രതീമ രവി ഡിസി ഉദ്ഘാടനം ചെയ്തു. ഡി സി ബുക്സ് സിഇഒ രവി ഡിസി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  ഗോവിന്ദ് ഡിസി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.  കോട്ടയം കഞ്ഞിക്കുഴിയിലെ ഡി സി ബുക്‌സ് ശാഖയോട് ചേര്‍ന്നാണ് ചില്‍ഡ്രന്‍സ് ബുക്ക്‌ഷോപ്പ്.

അക്ഷരസ്‌നേഹികളായ കൊച്ചുകൂട്ടുകാര്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക പുസ്തകശാല കുരുന്നുമനസ്സില്‍ എക്കാലവും മായതെ നില്‍ക്കുന്ന ഒരു അനുഭവമാകും. സ്‌റ്റോറി ടെല്ലിങ്, കോമിക്  മേക്കിങ്…തുടങ്ങി കുട്ടികളുടെ മനംകവരുന്ന നിരവധി മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.

കുട്ടികളെ ചിരിപ്പിക്കുകയും ഇരുത്തിചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി ബാലസാഹിത്യകൃതികള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവ വലിയതോതില്‍ വായിക്കപ്പെടുന്നുണ്ട്.
കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അറിവുനേടാനുമായി നിരവധി കൃതികള്‍ ഡി സി ബുക്‌സ് മാങ്കോ-മാമ്പഴം ഇംപ്രിന്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാലസാഹിത്യകൃതികള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.