DCBOOKS
Malayalam News Literature Website

യോഗ എന്ന ജീവിതചര്യ

യോഗ ഒരു ജീവിതചര്യയാണ്. ആബാലവൃത്തം ജനങ്ങള്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുന്ന കര്‍മ്മ പദ്ധതിയാണിത്. താളം തെറ്റുന്ന ശരീരമനസ്സുകളെ നേര്‍വഴിയിലേക്കു നയിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ യോഗശാസ്ത്രം ജീവിതത്തെത്തന്നെ ഉടച്ചു വാര്‍ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ കുട്ടികളും മുതിര്‍ന്നവരും യോഗ ശീലിക്കുന്നത് ഉത്തമമായിരിക്കും. കാരണം ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം നമ്മുടെ സ്വഭാവത്തെ മാറ്റി മറിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ.

യോഗ എല്ലാവരിലും എത്തിക്കുന്നതിനായി പല ശ്രമങ്ങളും നടക്കുന്നുണ്ട്. യോഗ പരിചയപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും ഇറങ്ങിയിട്ടുണ്ട്. ഡി സി ബുക്‌സും നിരവധി യോഗ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചില യോഗ പുസ്തകങ്ങള്‍ പരിചയപ്പെടാം

ആസ്ത്മ:യോഗയിലൂടെ ആശ്വാസം- ഭാരതീയ പാരമ്പര്യത്തിലെ യോഗവഴികളിലൂടെ ജീവിതയാത്രയെ തടസ്സപ്പെടുത്തുന്ന ആസ്ത്മയില്‍ നിന്ന് എങ്ങനെ ആശ്വാസം നേടാം എന്നുText വിശദീകരിക്കുന്ന പുസ്തകം.

യോഗ നടുവേദനയകറ്റാന്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുംText നിയന്ത്രിക്കുന്നതിനും ഏറ്റവും ലളിതവും പ്രകൃതിദത്ത വുമായ മാർഗ്ഗമാണ് യോഗ. യോഗ പരിശീലിക്കുന്നതിനായി ദിവസവും അല്പസമയം നീക്കിവയ്ക്കുക യാണെങ്കിൽ നടുവേദനയെ അകറ്റാനും മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിച്ചു ശക്തമാക്കാനും സാധിക്കും. അതിന് ഓരോരുത്തരെയും പ്രാപ്തരാക്കാൻ സഹായിക്കുന്ന പുസ്തകം. പ്രശസ്ത യോഗാചാര്യനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ യോഗാചാര്യ എം.ആർ. ബാലചന്ദ്രൻ തയ്യാറാക്കിയത്. പ്രായോഗികമായി പരിശീലിക്കാനും ദിനചര്യയുടെ ഭാഗമാക്കാനും എളുപ്പം സാധിക്കുന്ന ലളിതമായ യോഗാസനങ്ങൾ ചിത്രങ്ങൾസഹിതം വിശദമാക്കുന്നു.

Textയോഗ കുട്ടികള്‍ക്ക് – ആരോഗ്യമുള്ള മനസ്സും ശരീരവും വളര്‍ന്നുവ രുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും ‘യോഗ വഹി ക്കുന്ന പങ്ക് വളരെ വലുതാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ അവശ്യം പരിശീലിക്കേണ്ട ഏതാനും യോഗാസനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ചിത്രസഹിതം പ്രതിപാദിച്ചിരിക്കുന്നത്. ഒരു ജീവിത ചര്യയായി യോഗ എങ്ങനെ മാറ്റാമെന്നും യോഗയിലൂടെ ജീവിതമെങ്ങനെ ചിട്ടപ്പെടുത്താമെ ന്നും ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നു.

യോഗ, ദേഹത്തിനും മനസ്സിനും ദേഹിക്കും യോഗശാസ്ത്രത്തിലും മര്‍മ്മശാസ്ത്രത്തിലും Textഅഗാധപാണ്ഡിത്യമുള്ള എസ്. വി .ഗോവിന്ദന്റെ ഈ ഗ്രന്ഥം യോഗശാസ്ത്രം രോഗചികിത്സയ്ക്ക് എങ്ങനെ ഫലപ്രദമാകുന്നു എന്നു വിശദമാക്കുന്നു.യോഗശാസ്ത്രം ചുരുക്കത്തില്‍, അഷ്ടാംഗയോഗം,യോഗാസനങ്ങള്‍, പചനസഹായകാസനങ്ങള്‍, ശക്തിന്ധനാസനങ്ങള്‍, കണ്ണിനുള്ള വ്യായാമങ്ങള്‍,ധ്യാനത്തിനുള്ള ആസനങ്ങള്‍, സൂര്യനമസ്‌കാരം,മുദ്രകള്‍, ഷഡ്കര്‍മ്മം, ബന്ധങ്ങള്‍, പ്രാണായാമം തുടങ്ങി യോഗശാസ്ത്രസംന്ധിയായ അനേകകാര്യങ്ങള്‍ ഈ ഗ്രന്ഥത്തിലടങ്ങിയിരിക്കുന്നു. വൈദ്യസമൂഹത്തിനും രോഗികള്‍ക്കും യോഗാവി ദ്യാര്‍ത്ഥികള്‍ക്കും മുതല്‍ക്കൂട്ടായ കൃതി.

Textയോഗ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌നമ്മുടെ സമൂഹത്തില്‍ ഇന്ന് വളരെ വേഗത്തില്‍ ശിഥിലമായി ക്കൊണ്ടിരിക്കുകയാണ് ദാമ്പത്യബന്ധങ്ങള്‍. കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, പരസ്പരമുള്ള പഴിചാരല്‍, സംശയരോഗം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. ദാമ്പത്യബന്ധത്തിലെ ഏറ്റവും പ്രധാനഘടകമായ ലൈംഗിക ജീവിതത്തിലെ പാളിച്ചകളാണ് കൂടുതലായും ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് അടിസ്ഥാനകാരണമാകുന്നത്. ഇതില്‍ പലതും നമ്മുടെ മനോവൈകല്യങ്ങള്‍ കൊണ്ടുാകുന്നതാണ്. നിഷ്ഠയായ യോഗയിലൂടെ ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുക വഴി ഇത്തരം പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകുമെന്ന് വ്യക്തമാക്കുകയാണ് യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ യോഗ: കെട്ടുറപ്പുള്ള ദാമ്പത്യത്തിന് എന്ന പുസ്തകത്തിലൂടെ.

കംപ്ലീറ്റ് യോഗ ബുക് യോഗാസനങ്ങള്‍, യോഗചികിത്സ, പ്രാണായാനം, പ്രകൃതിജീവനം, ഉപവാസം, ധ്യാനയോഗപാഠങ്ങള്‍.

Textയോഗ സൂര്യ നമസ്‌കാരംസൂര്യനമസ്‌കാരമെന്ന വ്യായാമമുറയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്ന് വിശദമാക്കുന്ന കൃതി. ആരോഗ്യത്തിനും ഉന്മേഷത്തിനും സൂര്യനമസ്‌കാരം നമ്മെ സഹായിക്കുന്നുവെന്ന നൂറ്റാണ്ടുകൾ മുമ്പുള്ള കണ്ടെത്തല്‍ ആധുനികശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. സൂര്യസ്‌നാനം പല രോഗങ്ങള്‍ക്കും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്നു. വ്യായാമമുറയുടെ ഓരോ ഘട്ടവും ചിത്രസഹിതം വിവരിക്കുന്നു എന്നതിനാല്‍ എല്ലാവര്‍ക്കും ഇത് സ്വയം അഭ്യസിക്കാന്‍ സാധ്യമാകുന്നു.

Textരാജയോഗ– ദൈവികവും പരിപൂര്‍ണ്ണവുമാണ് മനുഷ്യന്റെ യഥാര്‍ത്ഥ പ്രകൃതം. ബാഹ്യലോകത്തിന് നല്‍കാനാവാത്ത ആന്തരികശാന്തി യോഗയുടെ ധ്യാനാത്മകമായ പാഠങ്ങളിലൂടെ നേടിയെടുക്കാമെന്ന് സ്വാമി രാമ രാജയോഗയിലൂടെ വായനക്കാരോടു പറയുന്നു. വിവര്‍ത്തനം: സരസ്വതി ദേവി എച്ച്.

Textവേദിക് സൂര്യനമസ്‌കാരംഒരു വ്യക്തിയുടെ സമഗ്രവികാസമാണ് സൂര്യനമസ്‌കാരത്തിന്റെ ലക്ഷ്യം. വേദിക് സൂര്യനമസ്‌കാര ത്തില്‍ പഞ്ചമയകോശതലങ്ങളിലുള്ള സൂര്യനമസ്‌കാരത്തെ കൂടാതെ പ്രാരംഭപരിശീലനക്രിയയും ഘടികാരവ്യായാമവും സമാപ്തി പരിശീലനമായ ശീതീകരണവ്യായാമവും വിശ്രമകലയും പ്രാണായാമവും ധ്യാനവും വിശദീകരിച്ചിരിക്കുന്നു. യോഗയുടെ മൂന്ന് ഭാവങ്ങളായ ആസനം, പ്രാണായാമം, ഉപാസന എന്നിവയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതാണ് സൂര്യനമസ്‌കാരം. കുട്ടികള്‍ മുതല്‍ വയോധികര്‍ക്കുവരെ യോഗാസനം പരിശീലിക്കുവാന്‍ കഴിയുന്ന ഒരു ഉത്തമഗ്രന്ഥം.

കൂടുതല്‍ യോഗ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

Comments are closed.