DCBOOKS
Malayalam News Literature Website

ലോകപുസ്തകദിനത്തിൽ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്ത്

ലോകപുസ്തകദിനത്തോടനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് കത്തുകളെഴുതാം ഡി സി ബുക്‌സിലൂടെ. കുട്ടിവായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കുമൊക്കെ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് കത്തുകളിലൂടെ സംവദിക്കാം. ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിലുള്ള പോസ്റ്റ്ബോക്സിൽ നിങ്ങളുടെ കത്തുകൾ ഏപ്രിൽ 22 വരെ നിക്ഷേപിക്കാവുന്നതാണ്. ഞങ്ങൾ നൽകുന്ന പോസ്റ്റ് കാർഡിൽ വേണം കത്തുകൾ എഴുതാൻ.

ശ്രദ്ധിക്കുക

  • ഏപ്രില്‍ 22 വരെ കത്തുകള്‍ സമര്‍പ്പിക്കാം
  • കൈയ്യെഴുത്ത് പ്രതികൾ മാത്രമേ സ്വീകരിക്കൂ
  • 18 വയസ്സിന് താഴെയുള്ളവരുടെയും 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെയും രചനകൾ രണ്ട് വ്യത്യസ്ത മത്സരങ്ങളായാണ് കണക്കാക്കുക.
  • രണ്ട് പ്രായപരിധിയിൽ നിന്നും  തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് വീതം (ആകെ മൊത്തം 20 പേർക്ക്) 500 രൂപയുടെ വീതം ക്യാഷ് വൗച്ചര്‍ സമ്മാനം
  • ക്യാഷ് വൗച്ചര്‍ കേരളത്തിലുടനീളമുള്ള ഏത് ഡി സി/ കറന്റ് ബുക്‌സ് പുസ്തകശാലകളില്‍നിന്നും 2023 ഏപ്രിൽ 30 -നകം റെഡീം ചെയ്യാവുന്നതാണ്

അവരുടെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് എഴുതാം. വില്യം ഷെയ്ക്‌സ്പിയറിനെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്റീസിന്റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു.

Comments are closed.