DCBOOKS
Malayalam News Literature Website

വായനാവാരം വായനാതാരത്തില്‍ നാളെ മഞ്ജു വാര്യര്‍

Manju Warrier

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം  വായനാതാരത്തില്‍  നാളെ മഞ്ജു വാര്യര്‍  പങ്കെടുക്കും.കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ പകര്‍ന്നാടിയ മഞ്ജു വാര്യര്‍ ആരാധകര്‍ക്ക്  എന്നും മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോകത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയുടെ മനോഹരമായ ‘നെയ്പ്പായസം’ എന്ന കഥ ആരാധകര്‍ക്കായി താരം പരിപാടിയില്‍ വായിക്കും.

വൈകുന്നേരം ആറരയ്ക്ക്  ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

‘വായനാവാരം വായനാതാരം ’  ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

മാധവിക്കുട്ടിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.