DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ് വായനാവാരം വായനാതാരത്തില്‍ നാളെ അനൂപ് മേനോന്‍

Anoop Menon
Anoop Menon

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം  വായനാതാരത്തില്‍ നാളെ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ പങ്കെടുക്കും. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലില്‍ നിന്നുള്ള ഒരുഭാഗം
താരം പരിപാടിയില്‍ ആരാധകര്‍ക്കായി വായിക്കും.ടെലിവിഷന്‍ രംഗത്തുനിന്നും സിനിമയിലേക്കെത്തിയ അനൂപ് മേനോന്‍ വളരെ വേഗം മലയാളികളുടെ പ്രിയനടനായും തിരക്കഥാകൃത്തായുമൊക്കെയായി മാറി.

വൈകുന്നേരം ആറുമണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം.

‘വായനാവാരം വായനാതാരം ’  ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഒ.വി. വിജയന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.