DCBOOKS
Malayalam News Literature Website

പുസ്തകങ്ങള്‍ വായിച്ച് വായിച്ച്…; ഡി സി ബുക്‌സ് വായനാസൗഹൃദം മറക്കാനാവാത്ത ഒരു അനുഭവം, കുറിപ്പുമായി വായനക്കാരന്‍

ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാസൗഹൃദം പരിപാടിയെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് അരവിന്ദ് കെ.  എറണാകുളം കുര്യന്‍ ടവറിലെ ഡി സി ബുക്സിൽ സംഘടിപ്പിച്ച വായന കൂട്ടായ്മയുടെ മോഡറേറ്ററും ചങ്ങനാശ്ശേരി എസ് ബി കോളജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനുമാണ്    അദ്ദേഹം.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

June 25, 2022…ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസം…

ഡി സി ബുക്‌സ് കുര്യന്‍ ടവര്‍ സംഘടിപ്പിച്ച വായന കൂട്ടായ്മയുടെ പരിപാടിയില്‍ എന്നെ മോഡറേറ്ററായി അനീഷേട്ടന്‍ വിളിച്ചപ്പോള്‍ സന്തോഷവും പേടിയുമാണ് തോന്നിയത്.. ഒരു വലിയ ഭാരം തന്നെയാണ് അനീഷേട്ടന്‍ ഏല്‍പ്പിച്ചത്.. പല തരത്തിലുള്ള..പല പ്രായത്തിലുള്ള ആള്‍ക്കാര്‍.. അവര്‍ എന്തായിരിക്കും പ്രതീക്ഷിക്കുക..പരിപാടി എങ്ങിനെ ആയിരിക്കണം.. ഒരു ഗ്രാഹ്യവും ഇല്ല.. കുറച്ച് game പ്ലാന്‍ ചെയ്യാണോ.. activity കൊടുക്കണോ.. എങ്ങിനെ മാനേജ് ചെയ്യണം.. സാധാരണ ഗതിയില്‍ ഇതുവരെ നടത്തിയിട്ടുള്ള പരിപാടികളില്‍ നേരത്തെ തന്നെ വരുന്ന audience നെ കുറിച്ച്.. topic നെ കുറിച്ച് നല്ല ഒരു ധാരണ കിട്ടും..ഇതിപ്പോ സാഗരം പോലെ വിശാലമായ ചിന്തകളില്‍ എന്തു വേണമെങ്കിലും ചര്‍ച്ചക്ക് വരാം…. അന്ന് കൂടിയ 99 ശതമാനം ആള്‍ക്കാരെയും അന്നാണ് ആദ്യമായി കാണുന്നത് തന്നെ..എന്താണ് പോംവഴി.. ..പിന്നെ രണ്ടും കല്‍പ്പിച്ച് അങ്ങ് ചെന്നു.. ഇതും നടന്നു പോകും എന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുളത് തുണയായി.. എന്നെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ചിട്ടുള്ള zen കഥയിലൂടെ അങ്ങ് തുടങ്ങി… ഓരോരുത്തരെയായി ക്ഷണിച്ചു….പിന്നെ ക്ഷണിക്കേണ്ട ആവശ്യമില്ലാതായി..ഇടക്ക് ഇടപെട്ട്.. ഇടപെടാതെയും ഇരുന്ന്…ഞങ്ങള്‍ എല്ലാവരും കൂടി അങ്ങ് ആറാടി… 1 മണിക്കൂര്‍ എങ്കിലും വേണം എന്ന് അനീഷേട്ടന്‍ പറഞ്ഞപ്പോള്‍ .. ഞാന്‍ control ചെയ്ത് 2.15 മണിക്കൂറില്‍ ഇത് നിര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം ഈ പരിപാടിയുടെ വിജയത്തിന്റെ വ്യാപ്തി.. ‘വീടാത്ത കടങ്ങള്‍ പടച്ചവന്റെ സൂക്ഷിപ്പുകളാണ് വെള്ളായിയെ’ എന്നു ഒ വി വിജയന്‍ കടല്‍ത്തിരത്തിലൂടെ പറയുന്നത് അനുഭവിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു ആ മണിക്കൂറുകള്‍..

അറിയപ്പെടുന്ന എഴുത്തുകാരെ വിളച്ചു വരുത്തി അവരുടെ പ്രസംഗം കേള്‍ക്കുന്നതില്‍ നിന്നു വ്യത്യസ്ഥമായി ആരാലും ശ്രദ്ധിക്കപ്പെടാത്ത.. എന്നാല്‍ democracy ഇല്‍ people ടെ സ്ഥാന ഏതുപോലെയാണോ അതുപോലെ വായനാലോകത്ത് അതേ സ്ഥാനം അലങ്കരിക്കുന്ന വായനക്കാരുടെ ദിനം.. അതായിരുന്നു അന്ന്….അടുത്ത ദിവസം വീണ്ടും അവിടെ പോയപ്പോള്‍ പൂരം കഴിഞ്ഞ ഒരു പൂരപറമ്പിന്റെ പ്രതീതി ആയിരുന്നു.. ആ മാസ്മരിക വലയത്തില്‍ നിന്നും ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല… നമുക്ക് മുക്തി അങ്ങു വേണ്ട..അല്ലെ അനിഷേട്ട…
അനിഷേട്ടനും അന്ന് വളരെ സന്തോഷവാനായിരുന്നു.. എന്നോടുള്ള പുള്ളിക്കാരന്റെ നോട്ടവും പെരുമാറ്റവും കരുതലും.. സ്‌നേഹനിര്‍ബരമായ ആലിംഗനവും.. ഒന്നും മറക്കാന്‍ കഴിയില്ല.. 34 പേരെ വിളിച്ചവരില്‍ 30 പേര് വന്നു എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാകും Anish V Nair വായനക്കാരുമായി കാത്തുസൂക്ഷിക്കുന്ന ബന്ധം..

ഇതിന്റെ background work ചെയ്ത മാനേജര്‍..മറ്റ് സ്റ്റാഫ് പ്രത്യേകിച്ച് ഒരു frame ഇല്‍ പോലും വരാതെ എല്ലാത്തിലും കൂടെ നിന്നു നല്ലൊരു മെസ്സേജ് നല്‍കിയ രാജീവേട്ടന്‍… ഇവരാരും വെളിച്ചത്ത് വന്നില്ലെങ്കിലും അവരില്ലാതെ ഇത് ഇത്രകണ്ട് മികച്ചതാക്കില്ലായിരുന്നു… തീര്‍ച്ച..
പുസ്തകങ്ങള്‍ വായിച്ച് വായിച്ച്..എന്നെങ്കിലും ഒരിക്കല്‍ പുസ്തകങ്ങള്‍ക്കപ്പുറം ഉള്ള ഒരു ലോകത്തേക്ക് ചേക്കേറാന്‍ നമുക്ക് സാധിക്കട്ടെ..മറ്റൊരു jonathan Livingston seagull ആകുവാന്‍ നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട്…….

 

Comments are closed.