DCBOOKS
Malayalam News Literature Website
Rush Hour 2

‘വായനാസൗഹൃദം’ ; പുസ്തകപ്രേമികള്‍ തലശ്ശേരി കറന്റ് ബുക്‌സില്‍ ഒത്തുകൂടി

കണ്ണൂര്‍ തലശ്ശേരിയിലെ റൂബിന്‍ പ്ലാസയിലുള്ള കറന്റ് ബുക്സില്‍ നടന്ന ‘വായനാസൗഹൃദം’ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്നു.
ഓട്ടോ ഡ്രൈവറായ അബ്ദുൽ കരീം, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ എഴുത്തച്ഛന്‍, ടി കെ അനില്‍കുമാര്‍, രാജന്‍ പാനൂര്‍, കേരള സാഹിത്യ അക്കാദമി അംഗം എം കെ മനോഹരന്‍ , നാടകപ്രവര്‍ത്തകന്‍ അനില്‍ നിള , പബ്ലിക് പ്രോസിക്യൂട്ടറും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ അഡ്വ. പ്രീതി പറമ്പത്ത്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രൊഫ. കുഞ്ഞമ്മദ്, ഡോ. സാജന്‍ തുടങ്ങി മുപ്പത്തിലധികം വായനാക്കാര്‍ പരിപാടിയുടെ ഭാഗമായി.

ഡി സി ബുക്സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25 വരെയാണ് വിവിധ ജില്ലകളിലായി ‘വായനാസൗഹൃദം’ സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.