DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികൾ പറയുന്നു ‘ഇത് ശരിക്കും സൂപ്പർ ആണെന്ന് ‘ , 1000 പുസ്തകങ്ങളും കടന്ന് ഡിസി ബുക്‌സ് സൂപ്പർ Sunday !

DCB Super Sunday
DCB Super Sunday

പുസ്തകപ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സൂപ്പർ Sunday കേവലം മൂന്നു മാസങ്ങൾക്കുള്ളിൽ 1000 പുസ്തകങ്ങളുമായി കൂടുതൽ ആളുകളിലേക്ക്. മെയ് മാസം 250 ബെസ്റ്റ് സെല്ലേഴ്‌സുമായി ആരംഭിച്ച ഡിസി ബുക്‌സ് സൂപ്പർ Sunday വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വായനക്കാർക്കിടയിൽ ആവേശമായി മാറി. ജൂൺ, ജൂലൈ മാസങ്ങളിൽ യഥാക്രമം 500 ,750 എന്നിങ്ങനെ ആയിരുന്നു ഡിസി ബുക്‌സ് സൂപ്പർ Sunday-യിലെ പുസ്തകങ്ങളുടെ എണ്ണം എങ്കിൽ ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച 1100 പുസ്തകങ്ങളാണ് വായനക്കാർക്കാരെ തേടിയെത്തിയത്.

പോയവാരങ്ങളില്‍ മലയാളി വായനക്കാര്‍ ഏറ്റവുമധികം വായിച്ച ജനപ്രിയ റഷ് അവറുകളിലെ 150-ലധികം പുസ്തകങ്ങള്‍ 25% ശതമാനം വിലക്കുറവിലും, പുസ്തകക്കടകളില്‍ ദുര്‍ലഭമായ 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും, 500 ഇംഗ്ലീഷ് ടൈറ്റിലുകളുമാണ് പോയവാരം വായനക്കാരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കിയത്.

സമൂഹ മാധ്യമങ്ങളിൽ കമന്റുകളായും, മെസ്സേജുകളായും , ഫോൺ കോളുകളായുമൊക്കെ നിരവധി വായനക്കാരാണ് ഡിസി ബുക്‌സിന്റെ ഈ ഉദ്യമത്തിന് ആശംസകളറിയിക്കുന്നത്. ഇത്തരത്തിൽ വായനക്കാർ പങ്കുവെക്കുന്ന നല്ല നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കൂടുതൽ സർപ്രൈസുകൾ വരും ആഴ്ചകളിൽ നിങ്ങളെ തേടിയെത്തും.

tune into https://dcbookstore.com/

Comments are closed.