DCBOOKS
Malayalam News Literature Website

പുതിയ 30 പുസ്തകങ്ങളുമായി ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഇതാ ഇന്ന് മുതല്‍ മൂന്ന് ദിവസം നിങ്ങള്‍ക്കരികില്‍!

Rush Hour

കേരളത്തിലെ പുസ്തകപ്രേമികള്‍ കാത്തിരുന്ന ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഒരു കൂട്ടം പുതിയ പുസ്തകങ്ങളുമായി ഇതാ വീണ്ടും നിങ്ങളുടെ തൊട്ടരികില്‍. മലയാളസാഹിത്യത്തിലെ നിത്യഹരിത രചനകളോടൊപ്പം ഏറ്റവും പുതിയ പുസ്തകങ്ങളും 25% വിലക്കുറവില്‍ ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാനാകും.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്‌റ്റോറുകളിലും രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

 

Comments are closed.