DCBOOKS
Malayalam News Literature Website

വായനക്കാർക്ക് ഡിസി ബുക്സിന്റെ വിഷുക്കൈനീട്ടം

കൊറോണ കാലത്തിന് സമാശ്വാസമായി നാളെ വിഷു ദിനം മുതൽ ചൊവ്വ വെള്ളി ദിവസങ്ങളിൽ പുസ്തകശാലകൾ തുറന്നു പ്രവർത്തിക്കാനാരംഭിക്കുമ്പോൾ ഡി സിബുക്സിന്റെ പുസ്തകശാലകളിൽ നിങ്ങൾക്കായി ഒരുക്കുന്നു, പുസ്തകക്കണി.

കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം,വിനോയ് തോമസിന്റെ ‘പുറ്റ് ‘ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ കേരളത്തിലെ വിവിധ ഡിസി ബുക്‌ ഷോപ്പിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എയർപോർട്ടുകളിലെയും, മാളുകളിലെയും സ്റ്റോറുകൾ ഒഴികെയുള്ളവയാണ് തുറന്നു പ്രവർത്തിക്കുക. ഡിസി ബുക്സ് സ്റ്റോറുകൾ സംബന്ധിച്ച വിവരങ്ങൾക്ക് വിളിക്കു : 9846133336
പുസ്തകശാലകളുടെ വിവരങ്ങൾ : https://www.dcbooks.com/kerala
കൊറോണക്കാലത്തെ നിർദ്ദേശങ്ങൾ പാലിച്ച് വിഷു ദിനത്തിൽ ഡിസി ബുക്സിലേക്കു വരൂ, പുസ്തകക്കണി കാണൂ,
വിഷുക്കൈനീട്ടം സ്വീകരിക്കൂ!

Comments are closed.