DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക് പ്രവര്‍ത്തനം മാറ്റി

കാസര്‍ഗോട്ടെ പുസ്തകപ്രേമികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖ  മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലേയ്ക്ക് പ്രവര്‍ത്തനം മാറ്റി. സി വി ബാലകൃഷ്ണന്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ്, രവി ഡിസി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് അംബികാസുതന്‍ മാങ്ങാടിന്റെ  ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി   സി.വി. ബാലകൃഷ്ണനില്‍ നിന്നും  മൃണാള്‍ദാസ് ഏറ്റുവാങ്ങി.

കാഞ്ഞങ്ങാട് മെയിന്‍ റോഡിലെ കൈലാസ് തിയറ്ററിന് എതിര്‍വശത്തുള്ള മാള്‍ ഓഫ് ഇന്ത്യ ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.