DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് വായനാവാരാഘോഷം ജൂണ്‍ 19 മുതല്‍ 25 വരെ

‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’ – ബെര്‍ത്തോള്‍ഡ് ബ്രെഹ്ത്.

വായനയുടെ പ്രധാന്യം വിളിച്ചോതി വീണ്ടുമൊരു വായനാദിനം കൂടി കടന്നുവരികയാണ്. വായനാവാരാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ 25 വരെ  വിപുലമായ  പരിപാടികളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

വായനാസൗഹൃദ കൂട്ടായ്മകള്‍, പുസ്തകപരിചയങ്ങള്‍, പുസ്തകചര്‍ച്ചകള്‍, എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമൊപ്പമുള്ള സൗഹൃദ പുസ്തകസംഭാഷണങ്ങള്‍  കൂടാതെ മറ്റനവധി സര്‍പ്രൈസുകളും ഈ വായനവാരത്തില്‍ ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ സഹായകമാകുന്ന നിരവധി സെഷനുകളും വായനാവാരാഘോഷത്തിന്റെ ഭാഗമാകും. വായനാശീലം മറന്ന്  സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ചേക്കേറിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.

ഇഷ്ട പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ ഓഫറുകളോട് കൂടി സ്വന്തമാക്കാനുള്ള അവസരങ്ങളും ലഭ്യമാകും.

പുസ്തകപ്രേമികളുടെ പങ്കാളിത്തം കൂടുതലായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആഘോഷപരിപാടികളാണ് ഈ വര്‍ഷത്തേത്. വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഓരോ വായനാദിനവും കടന്നുപോകുന്നത്. വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ഈ ദിനം ഓർമ്മപ്പെടുത്തുന്നു.  ദിവസം ഒരു മണിക്കൂറെങ്കിലും വായനയ്ക്കായി മാറ്റിവെക്കാൻ ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാവാൻ വഴിയില്ല എന്നതിന്റെ സൂചനയാണ് മലയാളത്തിൽ ഓരോ ദിവസവും പിറവിയെടുക്കുന്ന പുതിയ പുസ്തകങ്ങള്‍. വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഇന്ന് കേരളത്തിലുണ്ട്. വരൂ വായനയുടെ ചുവടുകള്‍ വായിച്ച് കയറാം…

 

Comments are closed.