DCBOOKS
Malayalam News Literature Website

ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം; ഡി സി ബുക്സ് ക്വിസ് ഒക്ടോബര്‍ 8 മുതൽ

അപ്പൂപ്പന്‍താടിയും കുന്നിക്കുരുവും മയില്‍പ്പീലിത്തുണ്ടും പോലെ മലയാളിബാല്യം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പുസ്തകങ്ങളെയും അതിന്റെ രചയിതാക്കളെയും ഒരിക്കൽക്കൂടി ഓർത്തെടുത്താലോ. മലയാളിബാല്യങ്ങളുടെ ഭാവനാലോകത്തെയും ആശയലോകങ്ങളെയും വിജ്ഞാന കുതുകത്തെയും ജിജ്ഞാസയെയും ധാര്‍മ്മികബോധത്തെയും സാമൂഹ്യബോധത്തെയും ജീവിതമൂല്യങ്ങളെയും ഉത്തേജിപ്പിച്ച കൃതികളെ അടുത്തറിയാനും ഓർമ്മ പുതുക്കാനും  ഡി സി ബുക്സ്  സംഘടിപ്പിക്കുന്ന ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം; ക്വിസ് ഒക്ടോബര്‍ 8,9,10 തീയ്യതികളില്‍. ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഒക്ടോബർ 10ന് വൈകുന്നേരം 5 വരെ ഉത്തരം നൽകാം.

കാത്തിരിക്കൂ…

Comments are closed.