DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സ് പുസ്തകച്ചന്ത പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വായനക്കാരുടെ പ്രിയപുസ്തകങ്ങളൊരുക്കി തലസ്ഥാനനഗരിയില്‍ ഡി.സി ബുക്‌സ് പുസ്തകച്ചന്ത ആരംഭിച്ചു. രാവിലെ മുതിര്‍ന്ന സി.പിഐ. നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് പുസ്തകച്ചന്ത ഉദ്ഘാടനം ചെയ്തത്. ഇന്നു മുതല്‍ മുതല്‍ മാര്‍ച്ച് 17 വരെ തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപമാണ് പുസ്തകച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ഈ മെഗാ ഡിസ്‌കൗണ്ട് മേളയിലൂടെ മലയാളത്തിലെയും ഇംഗ്ലീഷിലെയും പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ മികച്ച ഇളവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി പതിനായിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി പുസ്തകച്ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 17-ന് ബുക്ക് ഫെയര്‍ സമാപിക്കും. പ്രിയവായനക്കാര്‍ക്ക് ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വിളിക്കുക:9946109646

Comments are closed.