DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ ജനുവരി ലക്കം ഇപ്പോള്‍ വിപണിയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ജനുവരി ലക്കം ഇപ്പോള്‍ വിപണിയില്‍. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.
പച്ചക്കുതിര, ജനുവരി ലക്കം ഉള്ളടക്കം
  • ഞങ്ങളുടെ രാജന്റെ കഥ; നിങ്ങളുടെ ജോൺ എബ്രഹാമിന്റെയും : ജോൺ എബ്രഹാം എന്ന രാജനെക്കുറിച്ച് അനുജത്തി മേരിചെറിയാൻ എഴുതിയ വ്യത്യസ്തമായ ജീവിതചിത്രം. അപൂർവ്വ ഫോട്ടൊഗ്രാഫുകളും
  • ചെറിയാച്ചന്റെ ക്രൂരതകൾ : ജോൺ എബ്രഹാമിന്റെയും ആ കാലഘട്ടത്തിന്റെയും ചലച്ചിത്ര – രാഷ്ട്രീയ ദർശനങ്ങൾ വിശകലം ചെയ്യുന്നു ഡോ. ടി. എം. മാത്യു.
  • ജലത്തിനു മുകളിലൂടെയുള്ള നടത്തം: സി. ആർ. പരമേശ്വരനുമായി കവി എം. എസ്. ബനേഷ് നടത്തിയ അഭിമുഖസംഭാഷണം.
  • സുഗതകുമാരിയിലൂടെ ഇ. പി. രാജഗോപാലൻ
  • യു. എ. ഖാദറിനെ വരച്ച് സുധീഷ് കോട്ടേമ്പ്രം
  • പ്രേതങ്ങൾ സഞ്ചരിക്കുമ്പോൾ: അഭയ കൊലക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ വായിക്കാവുന്ന ഒരു കഥ. 67 വർഷം മുമ്പ് ഒ. വി. ശാന്ത എഴുതിയ, ഒ. വി. വിജയൻ ചിത്രങ്ങൾ വരച്ച കഥ.
  • ശാന്ത പറഞ്ഞ കഥ: ഇ. കെ. പ്രേംകുമാർ.
  • നവഭൗതികകാലത്തെ അംബേദ്ക്കർ: വൈ. ടി. വിനയരാജ്.
  • മന്ദാക്രാന്താമഭനതതഗം: കഥ/ ഷബിത. വര: സുനിൽ അശോകപുരം.
  • കവിത: മൊയ്തു മായിച്ചാൻകുന്ന്, സി. ഹനീഫ്.
  • ദേശീയതയുടെ ഉത്ക്കണ്ഠ : ശശി തരൂരിനെ ഡോ. മൻമോഹൻ സിംഗ് നിരൂപണം ചെയ്യുന്നു.
  • പി. കെ. രാജശേഖരന്റെ ഇരുൾസന്ദർശനങ്ങൾ.

Pachakuthiraതപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
  • മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

 

 

 

Comments are closed.