DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഓര്‍മ്മയിലെ ‘പൊന്നോണം’ നിങ്ങളുടെ ഓണം ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കുവെക്കൂ, സമ്മാനം നേടൂ

ഓണത്തെ ഇത്ര സൗന്ദര്യപരമായി അണിയിച്ചൊരുക്കുന്നത് എന്തായിരിക്കാം? ചിങ്ങത്തിലേക്കു നട്ടുവയ്ക്കുന്ന നെല്ലും പച്ചക്കറികളും വിളവെടുക്കാനായി കാത്തിരിക്കുന്ന കര്‍ഷകര്‍. ചിങ്ങപ്പുലരിയിൽ വിരുന്നെത്തുന്ന ഓണത്തുമ്പി…  പിന്നെ ആളുകള്‍ക്ക് എന്തിനും ഏതിനും ഓണമാണ്.  ഓണക്കോടി, ഓണസദ്യ, ഓണപ്പാട്ട്, ഓണക്കളി,  ഓണത്തല്ല്…അങ്ങനെ എല്ലാം ഓണമയം. നിങ്ങളുടെ പൊന്നോണ ഓർമ്മകള്‍ ഞങ്ങളുമായി പങ്കുവെക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഡി സി ബുക്സ് ‘നല്ലോണം വായിച്ചോണം’ ഓണാഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന  ‘ഓര്‍മ്മയിലെ ‘പൊന്നോണ’ -ത്തിലേക്ക് ഇന്ന് (19 ആഗസ്റ്റ് 2022) മുതൽ രചനകള്‍ അയക്കാം. മികച്ച കുറിപ്പുകള്‍ ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുക്കുന്ന കുറിപ്പുകള്‍ക്ക് ലഭിക്കുന്നു ആകർഷകമായ സമ്മാനങ്ങളും.

നിങ്ങളുടെ ഓണം ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കുവെക്കൂ, സമ്മാനം നേടൂ

നിങ്ങള്‍ ചെയ്യേണ്ടത്

  • നിങ്ങളുടെയുള്ളില്‍ മായാതെ നില്‍ക്കുന്ന ഒരു ഓണക്കാല അനുഭവം ഹൃദ്യമായി എഴുതി ഞങ്ങള്‍ക്ക് അയക്കുക
  • കുറിപ്പ് 150 വാക്കുകളില്‍ കുറയരുത്
  • ഡി സി ബുക്‌സ് ഓര്‍മ്മയിലെ ‘പൊന്നോണം’ എന്ന് തലക്കെട്ടോടുകൂടി editorial.portal@dcbooks.com എന്ന ഇ-മെയില്‍ വിലാസത്തിലോ 99461 09449 എന്ന വാട്‌സാപ്പ് നമ്പറിലോ അയക്കാം
  • രചനകളില്‍ പേരും സ്ഥലപ്പേരും ഫോണ്‍ നമ്പറും നിര്‍ബന്ധം.
  • മികച്ച കുറിപ്പുകള്‍ ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും, തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുറിപ്പുകള്‍ക്ക് ആകർഷകമായ സമ്മാനങ്ങളും
  • സെപ്റ്റംബര്‍ 1ന് വൈകിട്ട് 5 മണിക്ക് മുന്‍പ് രചനകള്‍ ലഭിക്കണം.

കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരിക സമന്വയങ്ങള്‍ കൂടിയായിരുന്നു. മലയാളിയെ മാറ്റങ്ങള്‍ കീഴടക്കിയപ്പോള്‍ പൊയ്‌പോയ നാട്ടുനന്മകളെ എപ്പൊഴെങ്കിലുമൊക്കെ ഓര്‍ത്തെടുക്കാനായി.., വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനായി അടയാളപ്പെടുത്തിവയ്ക്കാനുള്ള ശ്രമമാണ് ഡി സി ബുക്‌സ് ഓര്‍മ്മയിലെ ‘പൊന്നോണം’.

Comments are closed.