DCBOOKS
Malayalam News Literature Website

തൃപ്പൂണിത്തുറയിൽ ഡി സി ബുക്സിന് പുത്തൻ പുസ്തകശാല; ഉദ്ഘാടനം മാർച്ച് നാലിന്

അത്തച്ചമയത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുന്ന തൃപ്പൂണിത്തുറയില്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കെ മാളില്‍ ആരംഭിക്കുന്ന ഡി സി ബുക്സിന്റെ പുതിയ പുസ്തകശാല മാര്‍ച്ച് നാലാം തീയതി തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എഴുത്തുകാരൻ ഇ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആദ്യ വില്‍പ്പന നിർവ്വഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 4 മുതല്‍ 25 വരെ സ്പെഷ്യൽ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.