DCBOOKS
Malayalam News Literature Website

ഇന്ന് ലോക ഓസോണ്‍ദിനം; പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ പറയുന്ന കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍

ഇന്ന് ലോക ഓസോണ്‍ദിനം, പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ പറയുന്ന കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.  പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന 8 കൃതികളാണ് ഇന്നത്തെ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന 8 കൃതികള്‍ പരിചയപ്പെടാം

ലോകത്തിലെ നദികള്‍, സുരേഷ് മണ്ണാറശാല ചെറിയ നീരുറവകളായി തുടക്കംകുറിക്കുകയും തുടര്‍ന്ന് അനേകായിരം കിലോമീറ്ററുകള്‍ താണ്ടി കടലില്‍ പതിക്കുമ്പോഴേക്കും തങ്ങളുടെ പ്രവാഹപാതയില്‍ സമൂഹങ്ങള്‍ക്കും നഗരങ്ങള്‍ക്കും നാഗരികതകള്‍ക്കുതന്നെയും കാരണമായിത്തീരുകയും ചെയ്യുന്ന ലോകത്തിലെ സുപ്രധാന നദികളെപ്പറ്റിയുള്ള സമഗ്രമായ വിവരണം, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി, ഏറ്റവും അധികം ദൂരം പ്രവഹിക്കുന്ന നദി, അനവധി രാജ്യങ്ങള്‍ പങ്കുവയ്ക്കുന്ന നദി, വിവിധ നാഗരികതകള്‍ക്കു കാരണമായിത്തീര്‍ന്ന നദികള്‍ തുടങ്ങിയ വസ്തുതാപരമായ വിവരങ്ങള്‍ക്കൊപ്പം ലോകത്തിലെ പ്രധാന തടാകങ്ങള്‍, അണക്കെട്ടുകള്‍, നദിക്കരയിലെ മഹാനഗരങ്ങള്‍, പ്രധാന ഡല്‍റ്റകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയും വിശദമായി ചര്‍ച്ച ചെയ്യുന്ന റഫറന്‍സ് കൃതി. വിജ്ഞാനകുതുകികള്‍ക്കും മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത അമൂല്യഗ്രന്ഥം.

കേരളത്തിലെ വൃക്ഷങ്ങള്‍, വിനോദ് കുമാര്‍ ആര്‍ കേരളത്തിലെ വനങ്ങളിലും നാടുകളിലും കാണപ്പെടുന്ന വൃക്ഷജാലങ്ങളെക്കുറിച്ചുള്ള സവിസ്തര വിജ്ഞാനകോശം. ഓരോ വൃക്ഷത്തിന്റെയും സവിശേഷതകളും എവിടെയെല്ലാം വളരുന്നു എന്ന വിവരവും ജന്മദേശവും ഏതെല്ലാം രോഗങ്ങൾക്ക് ഏതെല്ലാം വൃക്ഷഭാഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ഇതിൽ വിശദമാക്കുന്നു. കേരളത്തിലെ വൃക്ഷങ്ങളെക്കുറിച്ചുള്ള ഈ സമഗ്രപഠനം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രകൃതിസ്‌നേഹികൾക്കും പ്രയോജനം ചെയ്യുന്ന വൃക്ഷവിജ്ഞാനകോശമാണ്.

പരിസ്ഥിതിപ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ  സംഭവാനകള്‍, ജയ്‌റാം രമേശ് ഇന്ത്യയുടെ പാരിസ്ഥിക മേഖലയിൽ ഇന്ദിരാഗാന്ധിയുടെ അമൂല്യമായ സംഭാവനകളെ കേഖപ്പെടുത്തുന്ന ആദ്യത്തെ കൃതി. സൈലന്റ് വാലി, ജിം കോർബറ്റ് ദേശീയോദ്യാനം, സലിം അലി ദേശീയോദ്യാനം എന്നിങ്ങനെ ഇന്ദിരാഗാന്ധിയുടെ നിർണ്ണായക ഇടപെടലുകളും അവയുടെ പിന്നാമ്പുറങ്ങളും. Indira Gandhi A life in Nature by Jairam Ramesh goes through the activities of Indira Gandhi towards.

ഇന്‍ഡിക, പ്രണയ്‌ലാല്‍ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി. ദിനസോറുകളും ഭീകരൻമാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവർഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. മിഴിവുള്ള അപൂർവ്വ കളർചിത്രങ്ങൾ വായനയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

വല്ലി, ഷീലാ ടോമി ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം.

എന്‍മകജെ, അംബികാസുതന്‍ മാങ്ങാട് മനുഷ്യന്റെ അന്ധമായ ഇടപെടലുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി.

ഹെര്‍ബേറിയം, സോണിയ റഫീക് മരുഭൂമിയുടെ ഊഷരതയിൽനിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്. പ്രകൃതിയിൽനിന്നും ജൈവികതയിൽനിന്നും അകറ്റി ഫ്‌ളാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവൽ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികൾക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

വിഷകന്യക, എസ് കെ പൊറ്റെക്കാട്ട് വിഷകന്യകയാണ് എസ്.കെ യുടെ സമ്പൂർണ വിജയം പ്രഖ്യാപിക്കുന്ന നോവൽ .അതൊരു വ്യക്തി അല്ല സമൂഹ ചരിത്രമാണ് .കൃഷി ചെയ്തു ജീവിക്കാൻ മണ്ണ് അന്വേഷിച്ചു മാതൃദേശമായ തിരുവിതാംകൂർ വിട്ട് മലബാറിലെ തരിശു ഭൂമിയിലേക്ക് പോയി അവിടുത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതി കാരനായ മനുഷ്യനും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാപൂർവ്വം പോരാടി ഊഷര പ്രദേശത്തെ സസ്യ ശ്യാമളവും ഫല ഭൂയിഷ്ഠവും ആക്കി ഒടുവിൽ കഠിനരോഗ ബാധിരരുമായി നശിച്ചടിയുന്ന ഒരു കർഷക സംഘമാണ് ഇതിലെ നായകൻ .

 

Comments are closed.