DCBOOKS
Malayalam News Literature Website

രാഷ്ട്രീയം പ്രമേയമായ 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ !

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം, രാഷ്ട്രീയം പ്രമേയമായ 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഇതാ. 23%  മുതല്‍ 25% വരെ വിലക്കുറവില്‍ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന പുസ്തകങ്ങളെ പരിചയപ്പെടാം

ഇന്ത്യന്‍ രാഷ്ട്രീയം 2019, ഡോ. ശൂരനാട് രാജശേഖരന്‍ കമ്മ്യൂണിസ്റ്റ് – ഫാസിസ്റ്റ് ദുഷ്പ്രചാരണങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സുകാരെ തട്ടിയുണര്‍ത്താനും കര്‍മ്മോന്മുഖരാക്കാനുമുള്ള ശ്രമമാണ് ഡോ. ശൂരനാട് രാജശേഖരന്‍ ‘വീക്ഷണം’ പത്രത്തിലെ തന്റെ പ്രതിവാരകോളത്തിലൂടെ ചെയ്യുന്നത്. പാര്‍ട്ടിയുടെ ചരിത്രവും പാരമ്പര്യവും ഓര്‍മ്മപ്പെടുത്തുന്നു. എതിരാളികളുടെ പ്രചാരണത്തെ പ്രതിരോധിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയെയും അസഹിഷ്ണുതയെയും തുറന്നുകാട്ടുന്നു.

പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍, ശശി തരൂര്‍ തന്റെ വിപുലമായ രാഷ്ട്രീയ – ചരിത്ര അറിവുകളുടെ പിൻബലത്തിൽ ഇന്ത്യ കണ്ട ഏറ്റവും വിവാദപുരുഷനായ പ്രധാനമന്ത്രിയും വൈരുധ്യങ്ങളുടെ നായകനുമായ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയത്തെ ഇഴകീറി വിമർശിക്കുകയാണ് ശശി തരൂർ തന്റെ ഈ കൃതിയിലൂടെ.

ഇന്ത്യ മാറ്റത്തിന്റെ മുഴക്കം, അല്‍ഫോന്‍സ് കണ്ണന്താനം വൈദ്യുതി എത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച കെ.ജെ. അൽഫോൻസ് കേവലം 42 ശതമാനം മാർക്ക് കിട്ടിയാണ് മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചത്; അവിടെനിന്നും ദശലക്ഷക്കണക്കിനു ജനങ്ങളുടെ വിധി നിർണ്ണയിക്കാൻ ചുമതലപ്പെട്ട ഐ.എ.എസ്സുകാരിൽ ഒരാളായിത്തീർന്നു സാധാരണ ഇന്ത്യൻ ബ്യൂറോക്രാറ്റുകളിൽനിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽനിന്ന് തികഞ്ഞ വ്യത്യസ്തത പുലർത്തി. എങ്ങനെയാണ് അതു സാധിച്ചതെന്ന് ഈ പുസ്തകത്തിൽ സരളമായി വിവരിക്കുന്നു.

എരുമദേശീയത, കാഞ്ച ഐലയ്യ വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതുകള്‍ക്കുവേണ്ടി സംസാരിക്കുന്ന പുസ്തകം. ഇന്ത്യന്‍ സമൂഹത്തെ ദലിത്‌വത്കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന ആത്മീയഫാഷിസത്തെ തിരസ്‌കരിക്കാനാവുമെന്ന് ഐലയ്യ വാദിക്കുന്നു. ആഗോളവത്കരണം, ലിംഗപദവി, മതപരിവര്‍ത്തനം, ഹിന്ദുത്വം, ഇംഗ്ലിഷ് വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങള്‍ നിശിതമായും ഹൃദയസ്പര്‍ശിയായും ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നു. കൂടുതല്‍ നീതിയുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള ദര്‍ശനം ഇതിലുടനീളം ഇഴയോടിയിരിക്കുന്നു.

ജനാധിപത്യവാദികളും വിമതരും, രാമചന്ദ്രഗുഹ ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍. അമര്‍ത്യസെന്നും എറിക് ഹോബ്‌സോമും ഡി ഡി കൊസാംബിയും യു ആര്‍ അനന്തമൂര്‍ത്തിയുംപോലുള്ള ധിഷണാശാലികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രചനകള്‍. കാശ്മീര്‍ പ്രശ്‌നവും ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളും തുടങ്ങി ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ത്യയും ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന അതീവപ്രാധാന്യമുള്ള വിഷയങ്ങളിലേക്കുള്ള വാതായനങ്ങളാണ്.

മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം, ഡോ. ശൂരനാട് രാജശേഖരന്‍ രാജശേഖരന്റെ പ്രസാദാത്മകമായ ശൈലിയാണ് ഈ കൃതിയുടെ അലങ്കാരം. മലയാളം എത്ര ഹൃദ്യമായ ഒരു ഭാഷയാണ് എന്ന കാര്യത്തില്‍ വല്ല സംശയവും ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ ഈ പുസ്തകം വായിക്കട്ടെ. രാഷ്ട്രീയവും സമകാല സമൂഹവും ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ഇത്ര സുന്ദരമായ ഒരു വായനാനുഭവം ലഭിക്കുക എന്നത് ചെറിയകാര്യമല്ല-ഡോ. ഡി. ബാബുപോള്‍

അലയടിക്കുന്ന വാക്ക്, സുനില്‍ പി ഇളയിടം രണ്ടു നൂറ്റാണ്ടുകളോളം മുൻപ് പിറന്ന ഒരു ദര്‍ശനം ഇന്നും മനുഷ്യസമൂഹ ത്തിന്റെ സമസ്തമണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദര്‍ശന ങ്ങളുമായി സംവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോള്‍, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനില്‍ പി. ഇളയിടം ഈ കൃതിയിലൂടെ. മുതലാളിത്തത്തിനും മൂലധനാധിനിവേശത്തിനും എതിരേ വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസം ഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും.

ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും, കമല്‍റാം സജീവ് ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍ അദ്ദേഹം ആ സ്ഥാനത്തില്ല. ഈ കൃതി മുന്നോട്ടുവച്ച ജേര്‍ണലിസത്തെക്കുറിച്ച് നൈതികതയുടെയും രാഷ്ട്രീയാദര്‍ശത്തിന്റെയും സ്വാഭാവിക പരിണതികൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. ആദ്യപതിപ്പില്‍നിന്ന് പുതിയ പതിപ്പിലേക്കുള്ള ദൂരം വെറും നാലുവര്‍ഷം, പക്ഷെ, മാധ്യമരംഗത്തെ മാറ്റത്തിന്റെ വേഗമോ? അതിതീവ്രവും. ന്യൂസ് ഡെസ്‌കില്‍ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവര്‍ഷം മുമ്പ് മുന്നറിയിപ്പു നല്‍കിയ ഗ്രന്ഥകര്‍ത്താവുതന്നെ, ആ പ്രതിലോമകതയാല്‍ വേട്ടയാടപ്പെട്ടവനായി മാറിയ സാഹചര്യമാണ് ഈ കൃതിയുടെ പുനര്‍വായന പ്രസക്തമാക്കുന്നത്.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.