DCBOOKS
Malayalam News Literature Website

8 മികച്ച വിവര്‍ത്തന കൃതികള്‍ സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ

Rush Hour

ലോകോത്തരകൃതികകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!  8 മികച്ച വിവര്‍ത്തന കൃതികള്‍,  8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • ഒ ഹെന്റിയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം, ‘ലോകോത്തര കഥകള്‍
  • 2005ല്‍ ടൈം മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട അയാന്‍ ഹിര്‍സി അലിയുടെ
    ആത്മകഥ ‘അവിശ്വാസി
  • ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോര്‍ബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ, നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ‘സോര്‍ബ
  • പ്രതീക്ഷകളുടെയും മോഹഭംഗങ്ങളുടെയും ആകാംക്ഷയുടെയും ദുരന്തങ്ങളുടെയും കഥ പറയുന്ന നോവല്‍, മിലന്‍ കുന്ദേരയുടെ ‘വേര്‍പാടിന്റെ നടനം’
  • അഹമ്മദാബാദുകാരനായ ഗോവിന്ദ് പട്ടേലിന്റെ ജീവിതകഥ, ചേതന്‍ ഭഗതിന്റെ ‘എന്റെ ജീവിതത്തിലെ 3 തെറ്റുകള്‍’
  • കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമായ യാഥാര്‍ത്ഥ്യങ്ങള്‍, ഹാരിയറ്റ് ആന്‍ ജേക്കബ്‌സിന്റെ ‘ഒരു അടിമപ്പെണ്ണിന്റെ ആത്മകഥ’
  • സിനിമാഫാഷന്‍ ലോകത്തിന്റെ ഇരുണ്ടമുഖങ്ങള്‍ അനാവരണം ചെയ്യുന്ന കൃതി, പൗലോ കൊയ്‌ലോയുടെ ‘വിജയി ഏകനാണ്’
  • മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും നിസ്സാരതകളെയും വെളിവാക്കുന്ന ജാക്ക് ലണ്ടന്റെ തിരഞ്ഞെടുത്ത കഥകളുടെ മലയാള പരിഭാഷ, ‘ലോകോത്തര കഥകള്‍’

tune into https://dcbookstore.com/

 

Comments are closed.