DCBOOKS
Malayalam News Literature Website

ലോക്ഡൗണില്‍ നിങ്ങളുടെ വായന ലോക്കാകാതെ സൂക്ഷിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറുകള്‍ അവസാനിച്ചു

ലോക്ഡൗണില്‍ നിങ്ങളുടെ വായന ലോക്കാകാതെ കാത്ത ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറുകള്‍ അവസാനിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പുസ്തകപ്രേമികള്‍ ലോക്ഡൗണ്‍ റഷ് അവറുകള്‍ ഏറ്റെടുത്തു. നൂറുകണക്കിന് പുസ്തകങ്ങളാണ് വായനക്കാര്‍ റഷ് അവര്‍ ഓഫറിലൂടെ സ്വന്തമാക്കിയത്. നൂറിലധികം പുസ്തകങ്ങള്‍ റഷ് അവറിലൂടെ സ്വന്തമാക്കിയ സന്തോഷം പലരും പങ്കുവെച്ചു.

കൊറോണ കൂടുതല്‍ പേരിലേക്ക് പടര്‍ന്നപ്പോള്‍ രാജ്യങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ ശക്തമാക്കി. മാസങ്ങളോളം വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടേണ്ട അവസ്ഥയുണ്ടായി. മഹാമാരിയുടെ കാലത്ത് മാനിസക സന്തോഷം കൈവെടിയാതിരിക്കാന്‍ പലരും ചേര്‍ത്ത് നിര്‍ത്തിയത് പുസ്തകങ്ങളെയായിരുന്നു. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകള്‍ അസാധ്യമായ ആ സമയത്ത് പുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാ വായനക്കാര്‍ക്കും വീടുകളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറുകള്‍ ആരംഭിച്ചത്.

Comments are closed.