DCBOOKS
Malayalam News Literature Website

മലയാളത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍

Rush Hours
Rush Hours

മലയാളത്തിലെ മികച്ച 8 കൃതികള്‍,8 ബെസ്റ്റ് സെല്ലേഴ്‌സ് 23%-25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR- ലൂടെ!

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

മഹാഭാരതം സാംസ്‌കാരിക ചരിത്രം, സുനില്‍ പി ഇളയിടം മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം.

ആരാച്ചാര്‍, കെ ആര്‍ മീര ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

ഖസാക്കിന്റെ ഇതിഹാസം, ഒ വി വിജയന്‍ മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആഴത്തിലുള്ള ഒരു കുറ്റബോധവുംപേറി തസറാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന രവിയുടെയും അവിടെയുള്ള അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി, മൈമുന തുടങ്ങി നിരവധി ഗ്രാമീണരുടെയും അസാധാരണമായ കഥ പറയുകയാണ് ഈ നോവലിലൂടെ ഒ വി വിജയന്‍.

ദൈവത്തിന്റെ ചാരന്മാര്‍, ജോസഫ് അന്നംകുട്ടി ജോസ് നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

അറ്റുപോകാത്ത ഓര്‍മ്മകള്‍, പ്രൊഫ. ടി ജെ ജോസഫ് അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.

കര്‍ത്താവിന്റെ നാമത്തില്‍, സിസ്റ്റര്‍ ലൂസി കളപ്പുര ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഡോ ബി ഉമാദത്തന്‍ മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരി ക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണ ത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്ത നായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു.

നീര്‍മാതളം പൂത്ത കാലം, മാധവിക്കുട്ടി ബാല്യകൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ നേഞ്ചോട് ചേർത്ത് വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകർന്നുകിട്ടിയ അനുഭവസൗരഭ്യങ്ങൾ ഹൃദയം തുറന്നെഴുതുകയാണിതിൽ. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്നു. ഈ സ്മരണകൾ അത്രമേൽ ഹൃദ്യമാണ്.

Comments are closed.