DCBOOKS
Malayalam News Literature Website

കാലാതീതമായി വായിക്കപ്പെടാൻ പോന്ന മന്ത്രികശക്തിയുള്ള 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ

Rush Hour
Rush Hour

കാലാതീതമായി വായിക്കപ്പെടാൻ പോന്ന മന്ത്രികശക്തിയുള്ള 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കർക്ക് അവരുടെ ഇഷ്ടരാചകൾ സ്വന്തമാക്കാം. ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’, വിനോയ് തോമസിന്റെ ‘പുറ്റ് ‘, കാള്‍ സാഗന്റെ ‘കോസ്മോസ് ‘, എസ് ഹരീഷിന്റെ ‘മീശ’, എം. കുഞ്ഞാമന്റെ , ‘എതിര് ‘, മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്ത കാലം’, മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ’, യുവാൽ നോവാ ഹരാരിയുടെ ’21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ’ എന്നീ കൃതികൾ ഇന്ന് അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം.

  • സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’,
  • മലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ വീക്ഷണകോണില്‍ അവതരിപ്പിക്കുന്ന വിനോയ് തോമസിന്റെ ‘പുറ്റ് ‘
  • മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്റെ ക്ലാസിക് കൃതി കോസ്‌മോസിന്റെ മലയാള പരിഭാഷ, ‘കോസ്മോസ് ‘
  • മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുന്ന ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന എസ് ഹരീഷിന്റെ രചന ‘മീശ’
  • ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകൾ , ‘എതിര് ‘
  • ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന കൃതി, ‘നീർമാതളം പൂത്ത കാലം’
  • അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ’
  • മഹാമാരിയിൽ വിറപൂണ്ട് നിൽക്കുന്ന ഇക്കാലത്ത് ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാൽ നോവാ ഹരാരിയുടെ പുതിയ പുസ്തകം , ’21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ’

tune into https://dcbookstore.com/

Comments are closed.