DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ഇന്ന് വായിക്കുംതോറും വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന 8 അത്ഭുത രചനകൾ !

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെ വായനക്കാരെ തേടിയെത്തുക.

പുസ്തകപ്രേമികൾ എക്കാലത്തും തേടിനടക്കുന്ന ബെസ്റ്റ് സെല്ലേഴ്‌സാണ് ഡിസി ബുക്സ് അത്യാകർഷകമായ വിലക്കുറവിൽ വായനക്കാർക്കായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR-ലൂടെ ലഭ്യമാക്കുന്നത്.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • കുട്ടികൾക്ക് വായിച്ച് രസിക്കാൻ കഴിയുന്ന മാന്ത്രികതയുടെയും ഫാന്റസിയുടെയും വ്യത്യസ്തമായ ഷേഡുകളിൽ നെയ്തെടുത്ത കഥകൾ , ശിൽ‌പ സാറാ സാമിന്റെ ‘ALADDINS MAGIC LAMP AND OTHER STORIES FROM ARABIAN NIGHTS’
  • ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുൻനിർത്തിയുള്ള പഠനം, രവിചന്ദ്രൻ സിയുടെ ‘നാസ്തികനായ ദൈവം ‘
  • സ്‌നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന, ബി എസ് വാരിയരുടെ ‘വിജയത്തിനെത്ര രഹസ്യങ്ങൾ’
  • ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ, കെ ആർ മീരയുടെ ‘ആരാച്ചാർ’
  • പെരുമാള്‍ മുരുകന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ സമാഹാരം ‘ശിന്ന കറുപ്പസ്വാമി’
  • കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥ, ടി ഡി രാമകൃഷ്ണന്റെ ‘അന്ധർ ബധിരർ മൂകർ’
  • കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംതൊട്ടുളള കേരളീയ സാമൂഹികചരിത്രം വിശകലനം ചെയ്യുന്ന, ഉത്തമമായ ചരിത്രരചനയുടെ മികച്ച ഉദാഹരണങ്ങളിൽ ഒന്ന്, പി കെ ബാലകൃഷ്ണന്റെ ‘ജാതി വ്യവസ്ഥയും കേരള ചരിത്രവും ‘
  • അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യത നോവല്‍, ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവർ ‘

tune into https://dcbookstore.com/

 

Comments are closed.