DCBOOKS
Malayalam News Literature Website

വായിക്കാം ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഒരിക്കല്‍ക്കൂടി!

Rush Hour

പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് നിങ്ങള്‍ വാങ്ങാനാശിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇതാ ഒരവസരം കൂടി. പ്രചോദനാത്മകമായ ആത്മകഥകളും, മനോഹരമായ യാത്രാവിവരണങ്ങളും, ചരിത്രസഹായികളുമുള്‍പ്പെടെ ഏറ്റവും പുതിയ എട്ട് പുസ്തകങ്ങള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍
സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം സ്വന്തമാക്കാം.

ഫ്രഷായി വായിക്കൂ ഫ്രഷായിരിക്കൂ!

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • അമേരിക്കന്‍ ഐക്യനാടുകളിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ, ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ’
  • കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍, എം മുകുന്ദന്റെ 12 കഥകളുടെ സമാഹാരം ‘അപ്പം ചുടുന്ന കുങ്കിയമ്മ’
  • മികച്ച യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം ‘സില്‍ക്ക് റൂട്ട്’
  • കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിബറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്ന അസ്സാറ്റ ഷാക്കുറിന്റെ ആത്മകഥ, ‘ആത്മകഥ’
  • വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താണ്ടി വളര്‍ന്ന കുറെ മനുഷ്യരുടെ കഥ, പെരുമാള്‍ മുരുകന്റെ ‘എരിവെയില്‍’
  • നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരം, മനോജ് കുറൂരിന്റെ ‘മുറിനാവ്’
  • നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍, മനു എസ് പിള്ളയുടെ ‘ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’
  • മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, യുവാല്‍ നോവാ ഹരാരിയുടെ ‘ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’

tune into https://dcbookstore.com/

Comments are closed.