DCBOOKS
Malayalam News Literature Website

ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന 8 കൃതികള്‍

Rush Hours
Rush Hours

ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന 8 കൃതികളുമായി ഇന്നത്തെ
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.  മാര്‍ക്വിസിന്റെ അനന്യമായ നോവല്‍ ‘കോളറാകാലത്തെ പ്രണയം’ ഉള്‍പ്പെടെയുള്ള കൃതികളാണ് ഇന്ന് പ്രിയവായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.  23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് വായനക്കാർക്ക് ഇഷ്ടരചനകൾ സ്വന്തമാക്കാം.

  • ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ ലോകപ്രശസ്തനായ സാഹിത്യകാരന്‍ മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍ ‘കോളറാകാലത്തെ പ്രണയം’
  • കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറയുന്ന കൃതി, എക്ഹാര്‍ട് ടൊളെയുടെ ‘ ഈ നിമിഷത്തില്‍ ജീവിക്കൂ’
  • കേരളക്കരയാകെ അലയൊലികൊള്ളിച്ച കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ, തകഴിയുടെ ‘ചെമ്മീന്‍
  • വേദപുസ്തകത്തില്‍നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ വിവര്‍ത്തനം, ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’
  • ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന
    ഗ്രന്ഥം, ‘ജനിതകശാസ്ത്രം’
  • ഹിമാലയത്തിന്റെ ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കുന്ന കൃതി, പോള്‍ ബ്രണ്ടന്റെ ‘ഹിമാലയത്തില്‍ ഒരു അവധൂതന്‍’
  • നിരൂപകന്‍ കെ. പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വസമാഹാരം, പി പത്മരാജന്റെ ‘ലോല’
  • സൃഷ്ടിവര്‍ണ്ണനം, അഷ്ടാംഗയോഗ നിരൂപണം, വിവിധ കല്പവര്‍ണ്ണനം, നന്ദികേശ്വരോല്‍പത്തി, യയാതിയുടെ കഥ, ദേവിയുടെ ഉല്‍പത്തി, ഉപമന്യുവിന്റെ ചരിതം, ശിവമാഹാത്മ്യം തുടങ്ങി 163 അദ്ധ്യായങ്ങള്‍ , ‘ലിംഗപുരാണം’

tune into https://dcbookstore.com/

Comments are closed.