DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ കാലത്തിന്റെ പ്രശ്‌നസങ്കീര്‍ണതകളെ ആവിഷ്‌കരിക്കുന്ന കരുത്തുറ്റ 8 നോവലുകള്‍

Rush Hour
Rush Hour

ഏറ്റവും പുതിയ കാലത്തിന്റെ പ്രശ്‌നസങ്കീര്‍ണതകളെ ആവിഷ്‌കരിക്കുന്ന കരുത്തുറ്റ 8 നോവലുകളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.
23% മുതല്‍ 25% വരെ വിലക്കുറവില്‍ ഈ സമയം പുസ്തകങ്ങള്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്നത്തെ കൃതികള്‍ ഇതാ;

  • പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു പ്രമേയത്തിന്റെ ഗൗരവപൂര്‍വമായ ആവിഷ്‌കരണം, വി.ജെ ജെയിംസിന്റെ ‘ചോരശാസ്ത്രം’
  • വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്, അവിടുത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുന്ന നോവല്‍,
    വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’
  • രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവപരമ്പരകള്‍ ദല്‍ഹിയിലെ ജനജീവിതത്തിന്മേല്‍ ഏല്‍പ്പിക്കുന്ന ചെറുതും വലുതുമായ ആഘാതങ്ങളിലൂടേയും അതില്‍നിന്നുള്ള അതിജീവന ശ്രമങ്ങളിലൂടെയും വികസിക്കുന്ന രചന, എം. മുകുന്ദന്റെ ‘ ദല്‍ഹിഗാഥകള്‍’
  • ലണ്ടനിലെ തെരുവുകള്‍മുതല്‍ ബോസ്റ്റണിലെ അധോലോകം വരെ നീണ്ടുകിടക്കുന്ന അസാധാരണവും കുഴപ്പിക്കുന്നതുമായ പ്രശ്‌നപരമ്പരകള്‍, ആന്തണി ഹോറോവിറ്റ്‌സിന്റെ
    ‘ഹൗസ് ഓഫ് സില്‍ക്ക് ‘
  • പാപശാപങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍, ഒ.വി. വിജയന്റെ ‘തലമുറകള്‍’
  • പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍, കെ.ആര്‍ മീരയുടെ ‘യൂദാസിന്റെ സുവിശേഷം’
  • വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ കൂടി ഒരു യാത്ര വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’
  • പലകാലങ്ങളില്‍ വ്യത്യസ്ത അനുഭവതലങ്ങളില്‍ ജീവിക്കുന്ന വേറിട്ട മൂന്നു സ്ത്രീകളുടെ കഥ, ജീവന്‍ ജോബ് തോമസിന്റെ ‘തേനീച്ചറാണി’

tune into https://dcbookstore.com/

Comments are closed.