DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR -ല്‍ ഇതാ മലയാളത്തിലെ മോഡേണ്‍ ക്ലാസിക് നോവലുകള്‍ !

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ.  മലയാളത്തിലെ മോഡേണ്‍ ക്ലാസിക് നോവലുകള്‍
എന്ന് വിശേഷിപ്പിക്കപ്പെടുന്ന എട്ട് നോവലുകളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ  ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ 8 നോവലുകള്‍ ഇതാ;

  • മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതി, ഉറൂബിന്റെ  ‘സുന്ദരികളും സുന്ദരന്മാരും’
  • അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന
    ‘ഒരു ദേശത്തിന്റെ കഥ’
  • അരനൂറ്റാണ്ടിലധികമായി ആസ്വാദകരുടെ പ്രിയനോവലായി നിലനില്‍ക്കുന്ന കൃതി,
    എം.ടി വാസുദേവന്‍ നായരുടെ ‘അസുരവിത്ത്’
  • ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
  • ആഴത്തിലുള്ള ഒരു കുറ്റബോധവുംപേറി തസറാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന രവിയുടെയും അവിടെയുള്ള നിരവധി ഗ്രാമീണരുടെയും അസാധാരണമായ കഥ ഒ.വി വിജയന്റെ ‘ഖസാഖിന്റെ ഇതിഹാസം
  • മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥ തകഴിയുടെ ‘ ചെമ്മീന്‍
  • വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘ സ്മാരകശിലകള്‍
  • ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടിമരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകള്‍ ‘ ആള്‍ക്കൂട്ടം

tune into https://dcbookstore.com/

 

Comments are closed.