DCBOOKS
Malayalam News Literature Website

സ്വന്തമാക്കാം ഒന്നല്ല 8 ബെസ്റ്റ് സെല്ലേഴ്സ് 6 മണിക്കൂറിൽ !

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെയും അത്ഭുതങ്ങളുടെയും അനന്തതയിലേക്കുയരാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കൗതുകമുണർത്തുന്ന വ്യത്യസ്തങ്ങളായ സൃഷ്ടികളാണ് ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR– ൽ വായനക്കാർക്ക് സ്വന്തമാക്കാൻ കഴിയുക. ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെയാണ് ഈ അവസരം വായനക്കാരെ തേടിയെത്തുക. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • പേരെടുത്ത ഒരു ന്യറോസര്‍ജന്‍ ആകണമെന്ന ആഗ്രഹത്തിന് തടയിട്ടുകൊണ്ട് തന്നെ കാര്‍ന്നുതിന്നുന്ന ശ്വസകോശാര്‍ബുദത്തെ തന്റെ ചിന്താധാരകള്‍കൊണ്ട് നേരിടാന്‍ ശ്രമിച്ച പോൾ കലാനിധിയുടെ ഓര്‍മ്മകളും അനുഭവങ്ങളും, ‘പ്രാണൻ വായുവിലലിയുമ്പോൾ’
  • ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മലയാളികളെ ലളിതമായി പഠിപ്പിച്ച, ടി. രാമലിംഗം പിള്ളയുടെ ‘ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം ഡിക്ഷനറി’
  • ഇച്ഛയ്ക്കും സാക്ഷാത്കാരത്തിനുമിടയിലെ 7 പടവുകള്‍ വിശദീകരിക്കുന്ന സ്റ്റീഫന്‍ ആര്‍. കോവെയുടെ ‘7 ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്റ്റൂീവ് പീപ്പിൾ’
  • മൂമു എന്ന ശലഭത്തിന്റെയും ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ, സംഗീത ശ്രീനിവാസന്റെ ‘ശലഭം പൂക്കൾ എയ്‌റോ പ്ലെയിൻ’
  • ആയികുല ക്ഷേത്രങ്ങള്‍തൊട്ട് കുമ്പളയിലെ ദേവസ്ഥാനങ്ങള്‍വരെയുള്ള നൂറോളം ക്ഷേത്രങ്ങളുടെ ദേശചരിത്രവും ഐതിഹ്യവും വിവരിക്കുന്ന ഗ്രന്ഥം, ഡോ. എം.ജി. ശശി ഭൂഷന്റെ ‘ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ’
  • സഞ്ചാര സാഹിത്യത്തിനു കേരള സാഹിത്യ ആക്കാദമി അവാര്‍ഡ് നേടിയ മുസാഫര്‍ അഹമ്മദിന്റെ ഭാഷാചാരുതയാര്‍ന്ന മറ്റൊരു കൃതി ‘മരിച്ചവരുടെ നോട്ടുപുസ്തകം’
  • വേദപുസ്തകത്തില്‍നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാര്‍ത്തിയ കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മനോഹരമായ വിവര്‍ത്തനം ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം
  • വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സിന്റ ജീവിതം പ്രമേയമായ നോവൽ, ബാലൻ വേങ്ങരയുടെ ‘ആസിഡ് ഫ്രെയിംസ്’

tune into https://dcbookstore.com/

Comments are closed.