DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആഗസ്റ്റ് 31 വരെ തിരുവല്ലയിൽ

പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് തിരുവല്ലയിൽ. ജൂൺ 10 മുതൽ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സിലെ ഡി സി ബുക്‌സില്‍ ആരംഭിക്കുന്ന പുസ്തകോത്സവം ആഗസ്റ്റ് 31ന് അവസാനിക്കും. മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമതൊരു പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്കായി കാത്തിരിക്കുന്നു.

ഏവര്‍ക്കും സ്വാഗതം

Comments are closed.