DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം സ്വിഗ്ഗിയിലൂടെയും

Swiggy

ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴിയും ലഭ്യം.ആദ്യ ഓര്‍ഡറുകള്‍ക്ക് 30% വിലക്കുറവും ലഭ്യമാണ്.  കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊന്നും വായനയ്ക്ക് ഒരു തടസ്സമാകാരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സിന്റെ പുതിയ ഉദ്യമം.

ആദ്യഘട്ടത്തില്‍ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് സ്വിഗ്ഗി വഴി ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഈ സേവനം പ്രിയവായനക്കാര്‍ക്ക് ഉപയോഗപ്പെടുത്താം. ഡിസി ബുക്‌സ് പുസ്തകശാലകളില്‍ നിന്നാണ് സ്വിഗ്ഗി പുസ്തകങ്ങള്‍ വിതരണം ചെയ്യുക. സൊമാറ്റോ വഴിയും ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

വിശക്കുന്ന വയറിനും വിശക്കുന്ന മനസ്സിനും വേണ്ടി ഇനി ഒന്നിച്ച് ഓര്‍ഡര്‍ ചെയ്യാം.
ഇന്ന് തന്നെ ഈ അവസരം പ്രയോജനപ്പെടുത്തൂ

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.