DCBOOKS
Malayalam News Literature Website
Rush Hour 2

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തശേഷമുള്ള കാത്തിരിപ്പ് ഇനിയില്ല, ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ഇപ്പോള്‍ അനായാസം SWIGGY-യിലൂടെ ഓര്‍ഡര്‍ ചെയ്യാം !

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തശേഷം ദിവസങ്ങള്‍ നീളുന്ന കാത്തിരിപ്പ് ഇനി ഇല്ല,
ഡിസി ബുക്‌സ് പുസ്തകങ്ങള്‍ കേരളത്തിലുടനീളം ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴിയും ലഭ്യം. കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊന്നും വായനയ്ക്ക് ഒരു തടസ്സമാകാരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സിന്റെ ഉദ്യമം.

ആദ്യഘട്ടത്തില്‍ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് സ്വിഗ്ഗി വഴി ഡിസി ബുക്‌സ് പുസ്തകങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഈ സേവനം പ്രിയവായനക്കാര്‍ക്ക് ഉപയോഗപ്പെടുത്താം. ഡിസി ബുക്‌സ് പുസ്തകശാലകളില്‍ നിന്നാണ് സ്വിഗ്ഗി പുസ്തകങ്ങള്‍ വിതരണം ചെയ്യുക.

വിശക്കുന്ന വയറിനും വിശക്കുന്ന മനസ്സിനും വേണ്ടി ഇനി ഒന്നിച്ച് ഓര്‍ഡര്‍ ചെയ്യാം.
ഇന്ന് തന്നെ ഈ അവസരം പ്രയോജനപ്പെടുത്തൂ

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.