DCBOOKS
Malayalam News Literature Website

മലയാള നോവലുകളെ ഓര്‍ത്തെടുക്കാന്‍ ഡിസി ബുക്‌സ് നോവല്‍ ക്വിസില്‍ ഇതാ പുതിയ 10 ചോദ്യങ്ങള്‍! ഇപ്പോള്‍ തന്നെ നിങ്ങളുടെ നോവല്‍ ഐക്യൂ ടെസ്റ്റ് ചെയ്യൂ

Novel Quiz

മലയാള നോവലുകളെ ഓര്‍ത്തെടുക്കാന്‍ ഡിസി ബുക്‌സ് നോവല്‍ ക്വിസില്‍ ഇതാ വീണ്ടും പുതിയ 10 ചോദ്യങ്ങള്‍. ആഴ്ചതോറും മലയാളത്തിലെ പല കാലഘട്ടങ്ങളിലെ നോവലുകളുമായി ബന്ധപ്പെട്ട പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഒരുക്കുന്നത്. നോവലുകള്‍ സംബന്ധിച്ച പത്ത് ചോദ്യങ്ങളാകും ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുക.

ഒരുകാലത്ത് നിങ്ങളില്‍ പലരും ഏറെ ആസ്വദിച്ച് വായിച്ച്, ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ നിരവധി നോവലുകള്‍ ഉണ്ടാകില്ലേ? നോവലിലെ കഥാപാത്രങ്ങളും, ഇടവഴികളും, സംഭവങ്ങളുമൊക്കെ ഇന്നും നിങ്ങളുടെയുള്ളില്‍ എവിടെയെങ്കിലുമൊക്കെ പൊടിപിടിച്ച ഓര്‍മ്മകളായി അവശേഷിക്കുന്നുണ്ടാകും. പുതിയ തലമുറയിലെ പുസ്തകപ്രേമികള്‍ക്ക്
പഴയനോവലുകളെ കൂടി അറിയാനും, മറ്റുള്ളവര്‍ക്ക് വായിച്ചുമറന്ന നോവലുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും ഒരു അവസരം കൂടിയാണ് വായനക്കാര്‍ക്ക് ഈ രസകരമായ ക്വിസ് മത്സരത്തിലൂടെ ലഭ്യമാവുക.

ക്വിസില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.