DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം

മലയാള ഭാഷയില്‍ പഠനഗവേഷണ മേഖലയുടെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന നോണ്‍ഫിക്ഷന്‍ അവാര്‍ഡ് മത്സരത്തിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

നിബന്ധനകള്‍

  • മലയാള ഭാഷ, സംസ്‌കാരം, ചരിത്രം, സാഹിത്യം, ശാസ്ത്രം, കല എന്നീ മേഖലകളിലേതെങ്കിലുമൊന്നിലുള്ള പഠനഗവേഷണ പുസ്തകത്തിനാണ് അവാര്‍ഡ് നല്‍കുക
  • 40,000 വാക്കുകളെങ്കിലും പുസ്തകത്തിനുണ്ടായിരിക്കണം
  • പുസ്തകം പുതിയതും മൗലികവുമായിരിക്കണം
  • മുമ്പു പ്രസിദ്ധീകരിച്ച ലേഖനങ്ങളോ ലേഖനസമാഹാരങ്ങളോ പുസ്തകങ്ങളോ ഗവേഷണപ്രബന്ധങ്ങളോ വിവര്‍ത്തനങ്ങളോ പരിഗണിക്കുന്നതല്ല
  • മലയാള ഭാഷയിലായിരിക്കണം പുസ്തകം തയ്യാറാക്കേണ്ടത്
  • പ്രായപരിധി ഇല്ല
  • അവാര്‍ഡ് ലഭിക്കുന്ന കൃതി ഉള്‍പ്പെടെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഡി സി ബുക്‌സ്
    പ്രസിദ്ധീകരിക്കും
  • അവാര്‍ഡ് ലഭിക്കുന്ന കൃതിയുടെ ആദ്യപതിപ്പ് മറ്റു നിബന്ധനകളൊന്നു
    മില്ലാതെ പ്രസിദ്ധീകരിക്കാനുള്ള അവകാശം ഡി സി ബുക്‌സിനായിരിക്കും
  • പുസ്തകം ടൈപ്പ്‌സെറ്റ്‌ചെയ്താണ് അയക്കേണ്ടത്
  • പുസ്തകത്തോടൊപ്പം വിശദമായ ജീവചരിത്രക്കുറിപ്പും ഉള്‍പ്പെടുത്തണം
  • കവറിന് പുറത്ത് ഡി സി ബുക്‌സ് നോണ്‍ഫിക്ഷന്‍ മത്സരം എന്ന് നിര്‍ബന്ധമായി ചേര്‍ത്തിരിക്കണം
  • രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഒക്ടോബര്‍ 31

രചനകള്‍ അയക്കേണ്ട വിലാസം

ഡി സി ബുക്സ്, ഡി സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം

Comments are closed.