DCBOOKS
Malayalam News Literature Website

അഞ്ച് പുതിയ പുസ്തകങ്ങൾ ഇ-ബുക്കുകളായി നാളെ വായനക്കാരിലേക്ക് !

E-book

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി നാളെ വായനക്കാരിലേക്ക്. പി.ജി. രാജേന്ദ്രന്‍റെ ക്ഷേത്രവിജ്ഞാനകോശം, ടെംപിള്‍ മന്ദിര്‍ കോവില്‍ , മനു എസ് പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, 2020 ന്റെ കഥകള്‍ അഞ്ച്, 2020 ന്റെ കഥകള്‍ ആറ് എന്നീ പുസ്തകങ്ങളാണ് നാളെ മുതല്‍ ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാവുക.

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പി.ജി. രാജേന്ദ്രന്‍ നടത്തിയ യാത്രകളിലെ അമളികളും അനുഭവങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകമാണ് ടെംപിള്‍ മന്ദിര്‍ കോവില്‍. യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ ഇന്ത്യാ ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് 2020 ന്റെ കഥകള്‍ 5 , 2020 ന്റെ കഥകള്‍ 6.

tune into https://ebooks.dcbooks.com/new-releases

 

 

Comments are closed.