DCBOOKS
Malayalam News Literature Website

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍ ഡി.സി ബുക്‌സിന് പുതിയ ശാഖ

നെടുമ്പാശ്ശേരി: പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. ഡിസംബര്‍ 12-ന് സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യനാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.  ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ഉദ്ഘാടനചടങ്ങ്. ടെര്‍മിനല്‍ ഒന്നില്‍ ഡൊമെസ്റ്റിക് ഡിപ്പാര്‍ച്ചര്‍ വിഭാഗത്തായി സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലാണ് ഡി.സി ബുക്‌സിന്റെ പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

 

Comments are closed.