DCBOOKS
Malayalam News Literature Website

ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം; ഡി.സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ഓഗസ്റ്റ് 31 വരെ

പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി.സി ബുക്‌സ് കേരളത്തിലുടനീളമുള്ള ശാഖകളില്‍ ആരംഭിച്ച എന്‍.ആര്‍.ഐ ഫെസ്റ്റ് ഓഗസ്റ്റ് 31-ന് സമാപിക്കും. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിക്കൊണ്ട് വിവിധ ശാഖകളില്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്ന എന്‍.ആര്‍.ഐ ഫെസ്റ്റിന്  മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഫെസ്റ്റിന്റെ ഭാഗമായി  പുസ്തകപ്രേമികള്‍ക്ക് നിരവധി ഓഫറുകളും  ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ മൂന്ന് ഐപാഡും Amazon Echo 5 ഉം ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുന്നു.

ഡി.സി ബുക്‌സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്കായി ആമസോണ്‍ പുതുതായി വിപണിയില്‍ അവതരിപ്പിച്ച Echo ഏറ്റവും മികച്ച ഓഫറില്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിന് പുറമെ പാര്‍ക്കര്‍ പേനയുടെ Insignia Shiny Chrome-ന് 500 രൂപയുടെ ഓഫറും ഈ മേളയില്‍ വായനക്കാര്‍ക്കായി ലഭിക്കുന്നു. ഇതിനു പുറമേ നിരവധി ക്യാഷ് ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി പ്രത്യേക കോര്‍ണറുകളും ശാഖകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 499 രൂപയുടെ ഡിക്ഷ്ണറികള്‍ ഇപ്പോള്‍ 449 രൂപ ഓഫറില്‍ മേളയില്‍ ലഭ്യമാണ്.

 

 

Comments are closed.