DCBOOKS
Malayalam News Literature Website

ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 12 മുതല്‍ തിരുവനന്തപുരത്ത്

തലസ്ഥാനനഗരിക്ക് വായനയുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍റിന് നവംബര്‍ 12ന് തുടക്കമാകും. മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പുസ്തകമേള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, മുഖാമുഖം പരിപാടികള്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രഭാവര്‍മ്മ, ദിനേശന്‍ പുത്തലത്ത്, കെ ആര്‍ മീര, മനു എസ് പിള്ള, മീന ടി പിള്ള , ഉണ്ണി ബാലകൃഷ്ണന്‍, എം എസ് ദിലീപ് എന്നിവര്‍ വിവിധ പരിപാടികളിലായി പുസ്തകമേളയുടെ ഭാഗമാകും. നവംബര്‍ 21ന് പുസ്തകമേള അവസാനിക്കും.

കാത്തിരിക്കൂ

Comments are closed.