DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാബുക്ക് ഫെയര്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പുസ്തകമേള ജൂലൈ 7ന് സമാപിക്കും

അനന്തപുരിയില്‍ ഇനി പത്തു നാള്‍ വായനയുടെ ഉത്സവം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാബുക്ക് ഫെയര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. എം ജി ശശിഭൂഷണ്‍ രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മാര്‍ത്താണ്ഡവര്‍മ്മ-ചരിത്രവും പുനർവായനയും’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

കാര്‍ത്തികേയന്‍ നായര്‍ പുസ്തകം സ്വീകരിച്ചു. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ‘നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശന’ ത്തിന്റെ ബ്രോഷർ പ്രകാശനവും മന്ത്രി നിർവഹിച്ചു. സലിൻ മാങ്കുഴി ബ്രോഷർ ഏറ്റുവാങ്ങി. ഡി സി ബുക്സ് സി ഇ ഒ രവി ഡി സി ചടങ്ങില്‍ പങ്കെടുത്തു.

ജൂലൈ 7ന് പുസ്തകമേള സമാപിക്കും. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയ്ക്കൊപ്പം വിവിധ പുസ്തകപ്രകാശനങ്ങളും പുസ്തകമേളയോടനുബന്ധിച്ച് വ്യത്യസ്ത ദിവസങ്ങളിലായിസംഘടിപ്പിച്ചിട്ടുണ്ട്. മലയാളം – ഇംഗ്ലീഷ് – അക്കാദമിക് -ചില്‍ഡ്രന്‍സ് ബുക്കുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇഷ്ടപുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരവും പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

 

Comments are closed.