DCBOOKS
Malayalam News Literature Website

തിരുവനന്തപുരം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് തുടക്കമായി

തലസ്ഥാനനഗരിയില്‍ ഇന്ന് മുതല്‍ പത്ത് നാള്‍ ഇനി പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവം. മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന  ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ‘പ്രഭാവര്‍മ്മയുടെ കവിതകള്‍’ എന്ന പുസ്തകം   കെ. ജയകുമാര്‍, പി.കെ. രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന്  പ്രകാശനം ചെയ്തു.

പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, മുഖാമുഖം പരിപാടികള്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.  ബെന്യാമിന്‍, കെ ആര്‍ മീര, സുസ്മേഷ് ചന്ദ്രോത്ത്, ദീപാനിശാന്ത്,  ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ വരും ദിവസങ്ങളില്‍ വിവിധ പരിപാടികളിലായി പുസ്തകമേളയുടെ ഭാഗമാകും. നവംബര്‍ 21ന് പുസ്തകമേള അവസാനിക്കും.

 

Comments are closed.