DCBOOKS
Malayalam News Literature Website

കൊല്ലത്ത് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 21 മുതല്‍

വായനയിലെ പുതുമകളുമായി വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളൊരുക്കി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. 2018 ഡിസംബര്‍ 21 മുതല്‍ 2019 ജനുവരി 9 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും.

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്-മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്‍പതിന് ബുക്ക് ഫെയര്‍ സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പരുകള്‍: 0474-2749054, 9946109652

Comments are closed.