DCBOOKS
Malayalam News Literature Website

തലശ്ശേരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 23 മുതല്‍

പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. 2018 ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി 2 വരെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മേള നടത്തുന്നത്.

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്-മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി രണ്ടിന് ബുക്ക് ഫെയര്‍ സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9946109679

Comments are closed.