DCBOOKS
Malayalam News Literature Website

കായംകുളം നവംബര്‍ 1 മുതല്‍ പുസ്തകനഗരി

കായംകുളത്തിന് വായനയുടെ നറുമണം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍ വന്നെത്തുന്നു. കായംകുളം പോലീസ് സ്‌റ്റേഷനു സമീപമുള്ള കദീസ ആഡിറ്റോറിയത്തില്‍ 2017 നവംബര്‍ 1മുതല്‍ 10 വരെയാണ് പുസ്തകമേള.

അന്തര്‍ദേശീയ-ദേശീയ – പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്തകമേളയില്‍ ആയിക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാര്‍ക്കായ് നിരത്തുന്നത്. ഈ കാലഘട്ടത്തിന്റെ പുസ്തകാസ്വാദകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. ഫിക്ഷന്‍ , നോണ്‍-ഫിക്ഷന്‍ , പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍ , ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും മേളയില്‍ നിന്ന് വായനക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍ , ജ്യോതിഷ്മതി നൂറ്റാണ്ടുപഞ്ചാംഗം, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, വിവിധതരം ഡിക്ഷണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ 50 ശതമാനം വരെ ആദായകരമായ വിലക്കിഴിവില്‍ സ്വന്തമാക്കുവാന്‍ സാധിക്കും എന്നതാണ് മേളയുടെ മറ്റൊരു സവിശേഷത.

Comments are closed.