DCBOOKS
Malayalam News Literature Website

‘ലുലു ബുക്‌ഫെസ്റ്റിന്’ തുടക്കമായി

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു ബുക്‌ഫെസ്റ്റിന്’ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ പുസ്തകമേള ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ, നടൻ കലാഭവൻ പ്രജോദ്, എഴുത്തുകാരി ശ്രീപാർവതി, ലുലു ഗ്രൂപ്പ് ഡയറക്ടർ ഷിബു ഫിലിപ്പ്, ലുലു കൊച്ചിൻ ജനറൽ മാനേജർ ഹരി സുഹാസ്, ലുലു മാർക്കറ്റിംഗ് ഹെഡ് ഐശ്വര്യ ബാബു, ആതിര നമ്പ്യാതിരി, രവി ഡിസി എന്നിവർ സന്നിഹിതരായി. തുടർന്ന് ‘മഹാവീര്യർ- ഫിക്ഷനും വായനയും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

ആഗസ്റ്റ് 7 വരെ നീളുന്ന പുസ്തകമേളയിൽ മികച്ച ഓഫറുകളോട് കൂടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനാകും. ബുക്ഫെസ്റ്റിന്റെ ഭാഗമായി വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സാഹിത്യ-സാംസ്കാരിക-ചലച്ചിത്ര രംഗത്തുള്ള പ്രമുഖർ പുസ്തകമേളയിൽ അതിഥികളായി എത്തും.

Comments are closed.