DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ലുലു ബുക്ക് ഫെയർ ഇന്ന് മുതൽ

ബുക്ക് ഫെയർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ലുലു മാളും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ലുലു ബുക്ക് ഫെയറിനു ഇന്ന് (18 ആഗസ്റ്റ് 2022) തുടക്കമാകും. വൈകുന്നേരം 6.15 ന് ശശി തരൂർ എം പി പുസ്തകമേള ഉദ്ഘാടനം ചെയ്യും.

അടൂര്‍ ഗോപാലകൃഷ്ണന്‍, ബെന്യാമിന്‍, പ്രണയ് ലാല്‍, മനു എസ് പിള്ള, ദീപാനിശാന്ത്, ജി.ആര്‍.ഇന്ദുഗോപന്‍, പ്രശാന്ത് നായര്‍ ഐ എ എസ്, ലാല്‍ ജോസ്, മണിയന്‍പിള്ള രാജു, മുകേഷ്, പ്രേം കുമാര്‍, ഡോ.എ.മുഹമ്മദ് കബീര്‍, അശ്വത് ലാല്‍, രജത് ആർ, ലക്ഷ്മി ദിനചന്ദ്രന്‍, സിദ്ധാര്‍ത്ഥ് എം ജോയ്, ജോണി ആന്റണി, സുനില്‍ സുഖദ, ബിനു പപ്പു, മണികണ്ഠന്‍ ആര്‍.ആചാരി, വിന്‍സി അലോഷ്യസ്, ശംഭു മേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബുക്ക്  ഫെയറിൽ അതിഥികളായെത്തും.

ബോഡി ലാബ് (രജത് ആർ), ദൈവത്തിന്റെ അവകാശികള്‍ (പ്രേം കുമാര്‍) എന്നീ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മനു എസ് പിള്ളയുടെ ‘മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും’, പ്രണയ് ലാലിന്റെ ‘വൈറസ്’ തുടങ്ങി വ്യത്യസ്തപുസ്തകചര്‍ച്ചകളും  സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 31 വരെ ട്രിവാൻഡ്രം ലുലുവിൽ നടക്കുന്ന പുസ്തകമേളയിൽ മികച്ച ഓഫറുകളോട് കൂടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനാകും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

 

 

Comments are closed.