DCBOOKS
Malayalam News Literature Website

‘നിനക്കായി പ്രണയപൂര്‍വ്വം’ ; പ്രണയലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ഡി സി ബുക്സിന്റെ ‘നിനക്കായി പ്രണയപൂര്‍വ്വം’ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രണയലേഖന (Love Letter) മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

  • ഒന്നാം സമ്മാനം- അനുശ്രീ അരവിന്ദ് (Instagram Id-  thoolika) (3000 രൂപയുടെ ബുക്ക് വൗച്ചർ)
  • രണ്ടാം സമ്മാനം- ധന്യ (Instagram Id- silent mammon) (2000 രൂപയുടെ ബുക്ക് വൗച്ചർ)
  • മൂന്നാം സമ്മാനം (രണ്ട് പേർക്ക്)-  നിമ്മി പി ആർ (Instagram Id- vaikaa),  പവിത്ര ടി ആർ ( Instagram Id- thumbiiii)  (1000 രൂപയുടെ ബുക്ക് വൗച്ചർ വീതം)

പ്രണയലേഖനങ്ങൾക്ക് അന്നും  ഇന്നും എന്നും മാധുര്യം ഏറെയാണെന്നും പ്രണയത്തെ എഴുതാനുള്ള പുതിയ തലമുറയുടെ കഴിവിന് കൈമോശം സംഭവിച്ചിട്ടില്ലെന്നും തെളിയിക്കുന്നതായിരുന്നു മത്സരത്തിൽ ലഭിച്ച ഓരോ പ്രണയലേഖനങ്ങളും. കാലം എത്രകഴിഞ്ഞാലും സ്വന്തം കൈപ്പടയിൽ പ്രിയപ്പെട്ടവർക്കായി കുറിക്കുന്ന ഓരോ വരികളും അത്രയേറെ ഹൃദ്യമായിരിക്കുമെന്ന് അവർ പറയാതെ പറഞ്ഞു. നൂറുകണക്കിന് പേരാണ് ഡി സി ബുക്‌സിന്റെ പ്രണയസമ്മാനമായ ‘ഏറ്റവും വലിയ മോഹത്തെക്കാൾ വലിയ ഒരിഷ്ടത്തിന്’ എന്ന പ്രണയപുസ്തകത്തിൽ നൽകിയ പ്രത്യേക പേജുകളിൽ പ്രണയലേഖനംഎഴുതി മത്സരത്തിന്റെ ഭാഗമായത്. കത്തെഴുത്തൊക്കെ മാറി വാട്സാപ്പൊക്കെ  വന്നെങ്കിലും ഒരു പ്രണയലേഖനം കിട്ടിയിരുന്നെങ്കിലെന്ന് രഹസ്യമായി ഓരോ  യുവഹൃദയങ്ങളും ഇന്നും മോഹിക്കുന്നുണ്ട്… പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

*ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങൾ മാത്രമേ ബുക്ക് വൗച്ചർ ഉപയോഗിച്ച് റെഡീം ചെയ്യാൻ സാധിക്കൂ

Comments are closed.