DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് കാവ്യസന്ധ്യ ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു

ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കഴുവേറ്റം എന്ന പുതിയ കവിത ചൊല്ലിക്കൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് കാവ്യ സന്ധ്യയ്ക്ക് പ്രാരംഭം കുറിച്ചത്.

വീരാൻ കുട്ടി, ആര്യാഗോപി, സച്ചിദാനന്ദൻ, എം ആർ രേണുകുമാർ, മനോജ്‌ കുറൂർ, പി രാമൻ, എസ് കലേഷ്, ലതീഷ് മോഹൻ തുടങ്ങി പ്രമുഖർ വരും ദിവസങ്ങളിൽ കാവ്യസന്ധ്യയിൽ പങ്കെടുക്കും . ഡി സി ബുക്സ് ഫേസ് ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും പ്രിയവായനക്കാർക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

മെയ്‌ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് കാവ്യസന്ധ്യ അരങ്ങേറുക. മുടങ്ങാതെ കാവ്യ സന്ധ്യ കാണാൻ ഡി സി ബുക്സിന്റെ ഫേസ്ബുക്ക് , യു ട്യൂബ് ചാനലുകൾ സബ് സ്ക്രൈബ് ചെയ്യൂ .

Comments are closed.