DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് കാവ്യസന്ധ്യയില്‍ ഇന്ന് പ്രഭാവര്‍മ്മയും ആലങ്കോട് ലീലാകൃഷ്ണനും

ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യയില്‍ ഇന്ന് പ്രഭാവര്‍മ്മയും ആലങ്കോട് ലീലാകൃഷ്ണനും പങ്കെടുക്കും. പ്രമുഖ കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ്മ. മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ആലങ്കോട് ലീലാകൃഷ്ണന്‍.

എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് കാവ്യസന്ധ്യ അരങ്ങേറുക. മുടങ്ങാതെ കാവ്യ സന്ധ്യ കാണാന്‍ ഡി സി ബുക്‌സിന്റെ ഫേസ്ബുക്ക് , യു ട്യൂബ് ചാനലുകള്‍ സബ് സ്‌െ്രെകബ് ചെയ്യൂ. വീരാന്‍ കുട്ടി, ആര്യാ ഗോപി, സച്ചിദാനന്ദന്‍, എം ആര്‍ രേണുകുമാര്‍, എസ് കലേഷ്, ലതീഷ് മോഹന്‍, മനോജ് കുറൂര്‍, പി. രാമന്‍ തുടങ്ങി പ്രമുഖര്‍ ഇതോടകം കാവ്യസന്ധ്യയുടെ ഭാഗമായി. ഡി സി ബുക്‌സ് ഫേസ് ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും പ്രിയവായനക്കാര്‍ക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

Comments are closed.