DCBOOKS
Malayalam News Literature Website

കവിതയിലെ തലമുറകൾ ഒരുമിക്കുന്ന കാവ്യോത്സവം; ഇന്ന് മുതൽ ഡിസി ബുക്‌സ് യൂ ട്യൂബ് ചാനലിൽ

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ ലോകരാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ മലയാള കവിതയിലെ തലമുറകൾ പ്രിയവായനക്കാർക്കായി ഒന്നിക്കുന്നു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യയിലൂടെയാണ് പ്രിയപ്പെട്ടവർ നിങ്ങളുടെ മുന്നിൽ എത്തുക. ഇന്ന് വൈകുന്നേരം ആറു മണിക്ക് മലയാളകവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട് കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യും.

മെയ് മൂന്നു വരെ എല്ലാ ദിവസവും വൈകീട്ട് ആറു മണിക്ക് ഡി സി ബുക്സിന്റെ യുട്യൂബ് ചാനലിലാകും കാവ്യസന്ധ്യ നടക്കുക. ഡിസി ബുക്സിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയും വായനക്കാർക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

കവിതയിലെ തലമുറകൾ ഒരുമിക്കുന്ന കാവ്യോത്സത്തിന് കാതോർക്കാം ഇന്ന് മുതൽ !

Comments are closed.