DCBOOKS
Malayalam News Literature Website

ഡി സി കഥയ മമ, കഥയ മമ തുടര്‍ക്കഥ ക്ലൈമാക്സിലേക്ക് !

ബെന്യാമിൻ  തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാർ പൂരിപ്പിച്ച തുടർക്കഥയുടെ അവസാന അധ്യായം മെയ്‌ 25നു വൈകുന്നേരം 3.30നു ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്,  യൂ ട്യൂബ് പേജുകളിൽ. ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ ക്യാംപില്‍ പങ്കെടുത്ത എഴുത്തുകാരാണ് തുടർക്കഥകൾ അവതരിപ്പിച്ചത്. അഞ്ചു സജിത്ത്, അമൽ സുരേന്ദ്രൻ, ജിതേഷ് ആസാദ്, അനു പി ഇടവ, കാർത്തിക മോഹനൻ, നിസാർ മൊയ്‌തീൻ പുതുവന, ശില്പ നിരവിൽപ്പുഴ, ടി വി രാഹുൽ രാജ്, ശ്രീലാൽ തുടങ്ങിയ യുവ എഴുത്തുകാരാണ് തുടർക്കഥകൾ അവതരിപ്പിച്ചത്.

വളരെ ആകാംഷജനകമായ അധ്യായങ്ങളാണ് ഓരോ ദിവസവും കഥയുടെ തുടർച്ചയായി യുവഎഴുത്തുകാർ അവതരിപ്പിച്ചത്. ഡിസി ബുക്സിന്റെ ഈ ഉദ്യമത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. നോവലിന് പേരിടാൻ വായനക്കാർക്കും അവസരമുണ്ട്. നോവലിന്റെ ക്ലൈമാക്സ്‌ അവതരിപ്പിച്ചുകൊണ്ടുള്ള  ബെന്യാമിന്റെ ഫേസ്ബുക് വീഡിയോയ്ക്ക് താഴെ കമന്റുകളായിട്ടാണ് പേരുകൾ നിർദ്ദേശിക്കേണ്ടത്.

എഴുത്തുകാർക്കൊപ്പം വായനക്കാരും ചേർന്നു പൂർത്തീകരിച്ച നോവലിന് ബെന്യാമിന്റെ  ക്ലൈമാക്സ്‌  എന്താണെന്നറിയാൻ  കാത്തിരിക്കുക !

Comments are closed.